ശബരിമല: ശബരിമല ദര്‍ശനത്തിനായി എത്തിയ രണ്ട് യുവതികളെ പ്രതിഷേധക്കാര്‍ തടഞ്ഞു. നീലിമലയില്‍ വച്ചാണ് ശരണം വിളിച്ച് യുവതികളെ പ്രതിഷേധക്കാര്‍ തടഞ്ഞത്. കണ്ണൂരില്‍ നിന്നുള്ള രേഷ്മ നിഷാന്ത്, ഷാനിന സജീഷ് എന്നിവരാണ് മല കയറാനെത്തിയത്. രേഷ്മ മുന്‍പ് ദര്‍ശനം നടത്താതെ മടങ്ങിയിരുന്നു.
ബുധനാഴ്ച പുലര്‍ച്ചെയാണ് ഇരുവരും ശബരിമല ദര്‍ശനത്തിനായി പമ്പയിലെത്തിയത്. തുടര്‍ന്ന് മല ചവിട്ടി മുന്നോട്ട് പോയ യുവതികളെ പ്രതിഷേധക്കാര്‍ തടയുകായിരുന്നു.
നോമ്പെടുത്താണ് എത്തിയതെന്നും ദര്‍ശനം നടത്തിയെ മടങ്ങുവെന്ന് യുവതികള്‍ വ്യക്തമാക്കി. പ്രതിഷേധക്കാരെ അറസ്റ്റ് ചെയ്തു നീക്കുന്നു. പ്രതിഷേധിച്ച അഞ്ചു പേരെ കസ്റ്റഡിയിലെടുത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക