ശബരിമല: ശബരിമല ദര്‍ശനത്തിനെത്തിയ യുവതികള്‍ തിരിച്ചറിങ്ങി. ബുധനാഴ്ച പുലര്‍ച്ചെ നാലോടെയാണ് ഇരുവരും ശബരിമല ദര്‍ശനത്തിനായി പമ്പയിലെത്തിയത്. തുടര്‍ന്നു മുന്നോട്ടു പോയ യുവതികളെ പ്രതിഷേധക്കാര്‍ തടയുകയായിരുന്നു. രേഷ്മാ നിഷാന്ത്, ഷനില എന്നിവരാണ് ദര്‍ശനത്തിനെത്തിയത്. ഇവരെ നീലിമലയിലാണ് പ്രതിഷേധക്കാര്‍ തടഞ്ഞത്.
നേരത്തെ, പിന്മാറാന് തയാറല്ലെന്ന് ഇവര്‍ പോലീസിനെ നിലപാട് അറിയിച്ചിരുന്നു. യുവതികള്‍ക്കുനേരെ പ്രതിഷേധിച്ച അഞ്ചുപേരെ പോലീസ് കസ്റ്റഡിയിലെടുത്തിരുന്നു. സംഘര്‍ഷാവസ്ഥ കണക്കിലെടുത്ത് സ്ഥലത്ത് കൂടുതല്‍ പോലീസിനെയും വിന്യസിച്ചിരുന്നു. എന്നാല്‍, തങ്ങളുടെ സമ്മതത്തോടെയല്ല പമ്പയിലേക്ക് മാറ്റിയതെന്ന് യുവതികള്‍ വ്യക്തമാക്കി.
പ്രതികരിക്കാൻ ഇവിടെ എഴുതുക