സംസ്ഥാനത്തെ ബിഎസ്എന്‍എല്‍ പ്രീപെയ്ഡ് നെറ്റ് വര്‍ക്ക് തകരാറില്‍. ഇന്ന് രാവിലെ മുതലാണ് തകരാറ് നേരിടാൻ തുടങ്ങിയത്. . ഇതോടെ ഉപയോക്താക്കള്‍ക്ക് ഔട്ട് ഗോയിംഗ് സേവനം തടസ്സപ്പെട്ടു. ഇന്‍കമിങ് ലഭിക്കുന്നുണ്ടെങ്കിലും പുറത്തേക്ക് കോള്‍ ചെയ്യാന്‍ സാധിക്കാത്തത് ഉപയോക്താക്കളെ ബുദ്ധിമുട്ടിലാക്കി.
പ്രീപെയ്ഡ് കണക്ഷനുകള്‍ക്കു മാത്രമാണ് തടസ്സം നേരിട്ടത്. എന്നാല്‍ ചില മൊബൈല്‍ സ്വിച്ച് ഏരിയകളില്‍ മാത്രമാണ് പ്രശ്നങ്ങളെന്നും, പരിഹാര നടപടികള്‍ വേഗത്തില്‍ നടന്നു വരുന്നതായും ബിഎസ്എന്‍എല്‍ അധികൃതര്‍ അറിയിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക