ശരീരത്തിലെ വിവിധ പ്രവര്‍ത്തനങ്ങള്‍ക്ക് ഭക്ഷണത്തെ പോലെ തന്നെ പ്രധാനപ്പെട്ടതാണ് വെള്ളവും. ദിവസവും 12 ഗ്ലാസ് വെള്ളമെങ്കിലും കുടിക്കണമെന്നാണ് വിദഗ്ധര്‍ പറയുന്നത്. എന്നാൽ വെറും വയറ്റിൽ ചൂടുവെള്ളം കുടിച്ചാൽ ഈ രോഗങ്ങളെ അകറ്റി നിർത്താമെന്നാണ് പഠനങ്ങൾ പറയുന്നത്.
ആഹാരത്തിലെ പോഷകങ്ങളെ ശരീരത്തിന്റെ വിവിധ ഭാഗങ്ങളില്‍ എത്തിക്കുക, ശരീരത്തിന്റെ താപനില നിയന്ത്രിക്കുക, മാലിന്യങ്ങള്‍ നീക്കുക, നാഡികളുടെ പ്രവര്‍ത്തനം, ശ്വസനം, വിസര്‍ജനം തുടങ്ങിയ നിരവധി ശാരീരികപ്രവര്‍ത്തനങ്ങള്‍ക്ക് വെള്ളം അനിവാര്യമായ പങ്ക് വഹിക്കുന്നുണ്ട്. ആരോഗ്യത്തിന് തണുത്ത വെള്ളത്തെക്കാള്‍ നല്ലതാണ് ചൂടുവെള്ളം.
ഭക്ഷണം കഴിക്കുന്നതിനു അരമണിക്കൂര്‍ മുന്‍പ് രണ്ടു ഗ്ലാസ് ചൂടുവെള്ളം കുടിക്കുന്നത് അമിതമായി ഭക്ഷണം കഴിക്കുന്നത് ഒഴിവാക്കാനാകും. ഇത് ഭക്ഷണത്തിലൂടെ കൂടുതല്‍ കലോറി ശരീരത്തിലെത്തുന്നത് നിയന്ത്രിക്കാനും അമിത ശരീരഭാരം ഒഴിവാക്കാനും സഹായിക്കും. ചൂടുവെള്ളം കുടിക്കുമ്പോൾ
അന്നനാളത്തിലും ശ്വാസകോശങ്ങളിലും രൂപപ്പെട്ടിരിക്കുന്ന കഫം ഇളകി പോകുകയും ഇത് സുഗമമായ ശ്വസനത്തിന് സഹായിക്കുകയും ചെയ്യും.
പ്രതിരോധിശേഷി കൂട്ടാന്‍ വളരെ നല്ലതാണ് ചൂടുവെള്ളമെന്നാണ് മിക്ക പഠനങ്ങളും പറയുന്നത്. ആഹാരശേഷം തണുത്ത വെള്ളം കുടിക്കുമ്ബോള്‍ കൊഴുപ്പടങ്ങിയ പദാര്‍ഥങ്ങള്‍ കട്ടിയാകുന്നുവെന്ന് പഠനങ്ങള്‍ തെളിയിക്കുന്നു.
ഇത് ശരിയായ ദഹനപ്രക്രിയെ തടസപ്പെടുത്തും. ഇങ്ങനെ കുടലില്‍ കൊഴുപ്പടിഞ്ഞു കൂടുന്നത് അര്‍ബുദത്തിനു വരെ കാരണമാകുന്നു. എന്നാല്‍ തണുത്ത വെള്ളത്തിനു പകരം ആഹാരത്തിനു ശേഷം ചെറു ചൂടുവെള്ളം കുടിക്കുന്നത് ഇത്തരത്തിലുള്ള അപകടസ്ഥിതി ഒഴിവാക്കാന്‍ സഹായിക്കും.
വെറും വയറ്റില്‍ ഒരു ഗ്ലാസ് ചൂടുവെള്ളം കുടിക്കുന്നത് മലബന്ധം ഇല്ലാതാക്കും. രാവിലെ എഴുന്നേല്‍ക്കുമ്ബോള്‍ ചായയോ കാപ്പിയോ കുടിക്കുന്നതിന് പകരം തേന്‍ അല്ലെങ്കില്‍ നാരങ്ങാനീര് ചേര്‍ത്ത ചെറുചൂടുവെള്ളം കുടിക്കുക. ശരീരഭാരം കുറയ്ക്കാന്‍ ഇതു സഹായിക്കും. ശരീരത്തില്‍ അടിഞ്ഞുകൂടിയ കൊഴുപ്പ് അലിയിക്കാന്‍ ചൂടുവെള്ളം കുടിക്കുന്നത് വളരെയധികം പ്രയോജനപ്പെടും.
.
പ്രതികരിക്കാൻ ഇവിടെ എഴുതുക