ഒരു മനുഷ്യന്റെ നിത്യ ജീവിതത്തിൽ രാശികൾക്കും അതിന്റെതായ പ്രഭാവങ്ങളുണ്ട്. നമ്മുടെ ഭാഗ്യനിര്‍ഭാഗ്യങ്ങളും അതിനെ അടിസ്ഥാനപെടുത്തിയിരിക്കും.
ഏരീസ് അഥവാ മേട രാശി
ഏരീസ് അഥവാ മേട രാശിയ്ക്ക് ഇന്ന് പൊതുവേ നല്ല ദിവസമാണ്. വീട്ടിലെ കാര്യങ്ങള്‍ക്കായി ചെലവാക്കുന്ന ദിവസമാണ്. പങ്കാളിയുടെ അഭിപ്രായത്താല്‍ ലക്ഷ്യംവെച്ച കാര്യങ്ങൾ നടപ്പാക്കും.
ടോറസ് അഥവാ ഇടവ രാശി
ടോറസ് അഥവാ ഇടവ രാശിയ്ക്ക് ഇന്നു പൊതുവേ കുടംബവുമായി ചേര്‍ന്നു സമാധാനം അനുഭവപ്പെടുന്ന ദിവസമാണ്. നിങ്ങളുടെ പക്വത ഇമോഷണല്‍ പ്രശ്നങ്ങള്‍ക്കു പരിഹാരം കണ്ടെത്തുവാന്‍ സഹായിക്കും. നിങ്ങളുടെ പ്രവൃത്തികള്‍ക്കു ഫലം ലഭിയ്ക്കുന്ന ദിവസം കൂടിയാണ്.
ജെമിനി അഥവാ മിഥുന രാശി
ജെമിനി അഥവാ മിഥുന രാശിയ്ക്ക് ഇന്നു പൊതുവേ വിജയങ്ങളുടെ ദിവസമാണ്. നിങ്ങളുടെ കഠിനാധ്വാനത്തിന് ഉടന്‍ അംഗീകാരം നേടാനായില്ലെങ്കിലും സഹപ്രവര്‍ത്തകരുടേയും മേലാധികാരികളുടേയും പ്രശംസ നേടാനാകും.
ക്യാന്‍സര്‍ അഥവാ കര്‍ക്കിടക രാശി
ക്യാന്‍സര്‍ അഥവാ കര്‍ക്കിടക രാശിയ്ക്ക് ഇന്നു പൊതുവേ വളരെ പ്രധാനപ്പെട്ട, നല്ലൊരു ദിവസമാകും, ഇന്ന്. ബോസില്‍ നിന്നും മുതിര്‍ന്നവരില്‍ നിന്നും നേട്ടങ്ങള്‍ സാധ്യമാകും. സഹോദരങ്ങളുടെ സപ്പോര്‍ട്ട് ലഭിയ്ക്കും. കോടതി വിജയത്തിന് സാധ്യത കുറവാണ്. ഇതു കൊണ്ടു തന്നെ പുറത്തു വച്ചുള്ള ഒത്തുതീര്‍പ്പാണ് നല്ലതും.
ലിയോ അഥവാ ചിങ്ങ രാശി
ലിയോ അഥവാ ചിങ്ങ രാശിയ്ക്ക് ഇന്നു പൊതുവേ വാങ്ങല്‍ വില്‍പ്പനയില്‍ ലാഭമുണ്ടാക്കാന്‍ സാധിയ്ക്കുന്ന ദിവസമാണ്. കുറഞ്ഞ വിലയ്ക്കു വാങ്ങി കൂടുതല്‍ വിലയ്ക്കു നല്കാന് സാധിയ്ക്കുന്ന ദിവസം. ഇതിലിന്നു വിജയം നേടും.
വിര്‍ഗോ അഥവാ കന്നി രാശി
വിര്‍ഗോ അഥവാ കന്നി രാശിയ്ക്ക് ഇന്നു പൊതുവേ എഴുത്തിലും പെര്‍ഫോമിംഗ് കലകളിലുമെല്ലാം മികച്ച ദിവസമാണ്. ഇവ നിങ്ങളുടെ താല്പര്യം കൂടിയെന്നതു മികച്ച ഫലം നല്‍കും. ഇന്നു വാക്ചാതുരി കൊണ്ട് ആളുകളെ ആകര്‍ഷിയ്ക്കാനും സാധിയ്ക്കും.
ലിബ്ര അഥവാ തുലാം രാശി
ലിബ്ര അഥവാ തുലാം രാശിക്കാര്‍ വീട്ടിലെ കാര്യങ്ങളെക്കുറിച്ച് കൂടുതല്‍ ചിന്തിയ്ക്കുന്ന ദിവസമാകും. ഏറ്റെടുക്കുന്ന ജോലികള്‍ നല്ല രീതിയില്‍ പൂര്‍ത്തീകരിയ്ക്കുവാന്‍ സാധിയ്ക്കും. എല്ലാ നല്ല കാര്യങ്ങളും, ഭാഗ്യമുള്പ്പെടെ വീട്ടില്‍ നിന്നാണ് ആരംഭിയ്ക്കുന്നതെന്നോര്ക്കുക.
സ്കോര്‍പിയോ അഥവാ വൃശ്ചിക രാശി
സ്കോര്‍പിയോ അഥവാ വൃശ്ചിക രാശിയ്ക്ക് ഇന്നു പൊതുവേ കഠിനാധ്വാനത്തിന്റെ ദിനമാണ്. വൈകീട്ടോടെ ഫലം ലഭിയ്ക്കും. വീടും ജോലിയും ഒരുപോലെ മുന്നോട്ട് കൊണ്ടുപോകാൻ ഈ രാശിക്കാർക്ക് കഴിയും.
സാജിറ്റേറിയസ് അഥവാ ധനു രാശി
സാജിറ്റേറിയസ് അഥവാ ധനു രാശിയ്ക്ക് ഇന്നു പൊതുവേ മുന്നോട്ടുള്ള യാത്രയില്‍ തടസങ്ങള്‍ വരാന്‍ സാധ്യതയുള്ള ദിവസമാണ് . എന്നാല്‍ ഇതില്‍ പതറാതെ നേരിടുക.
പ്രതികരിക്കാൻ ഇവിടെ എഴുതുക