ബംഗളുരു: കര്‍ണാടകയിലെ കാര്‍വാറില്‍ ബോട്ട് മുങ്ങി ആറു യാത്രക്കാര്‍ മരിച്ചു. അഞ്ച് പേരെ കാണാതായി. മത്സ്യത്തൊഴിലാളികളും തീരസംരക്ഷണസേനയും ചേര്‍ന്ന് നടത്തിയ തെരച്ചിലില്‍ ആറ് മൃതദേഹങ്ങള്‍ കണ്ടെത്തി. 26 പേരാണ് ബോട്ടില്‍ ഉണ്ടായിരുന്നത്. ബാക്കിയുള്ളവര്‍ക്കായി രാത്രി വൈകിയും രക്ഷാപ്രവര്‍ത്തനം തുടരുകയാണ്.
. @indiannavy has launched a search & rescue operation off Karwar bridge in Kali River after a ferry boat capsized with 24 persons. Helicopter CH 495 from Goa airborne at 1705 + Divers from Goa on the way with equipments.
Breaking on @NewsX & @Inkhabar. @CaptDKS @Chopsyturvey pic.twitter.com/RlA4mvyROz— Ashish Singh (@AshishSinghNews) January 21, 2019
കാര്‍വാര്‍ ജില്ലയിലെ ഒരു ദ്വീപിലുള്ള ക്ഷേത്രത്തിലേക്ക് പോയവരാണ് അപകടത്തിൽപ്പെട്ടത്. ഇവര്‍ തിരികെ വരുമ്പോഴാണ് അപകടം നടന്നത്. രക്ഷാ പ്രവര്‍ത്തനത്തിന് നേവിയും എത്തിയിട്ടുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക