ആലപ്പുഴ: ഹരിപ്പാട് പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പീഡിപ്പിക്കാന്‍ ശ്രമിച്ച കേസില്‍ യുവാവിനെ പൊലീസ് അറസ്റ്റ് ചെയ്തു. പള്ളിപ്പാട് തെക്ക് കളതറയില്‍ വീട്ടില്‍ അശ്വിന് എന്ന യുവാവിനെയാണ് ഹരിപ്പാട് പൊലീസ് അറസ്റ്റ് ചെയ്തത്.
കഴിഞ്ഞ ജനുവരി 18ന് ഉച്ചയ്ക്കാണ് കേസിനാസ്പദമായ സംഭവം. വീട്ടില്‍ വേറെ ആരുമില്ലാത്ത സമയത്ത് യുവാവ് വീടിന്റെ വാതിൽ തുറന്ന് അകത്ത് കയറി പതിനേഴുകാരിയായ പെണ്‍കുട്ടിയെ ഉപദ്രവിക്കാന്‍ ശ്രമിക്കുകയായിരുന്നു. കുതറി ഓടിയ പെണ്‍കുട്ടി മറ്റൊരു വാതില്‍ വഴി രക്ഷപെടുകയാണ് ചെയ്തത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക