കുവൈറ്റിൽ ഇനിമുതൽ ലൈസൻസ് അനുവദിക്കുക, പുതുക്കുക തുടങ്ങിയ സേവനങ്ങൾ ഓൺലൈൻ വഴിയാക്കുന്നു. ആദ്യഘട്ടത്തിൽ സ്വദേശികൾക്ക് മാത്രമാകും ഈ സൗകര്യം ഉണ്ടാവുക. ക്രമേണ വിദേശികള്‍ക്കും സൗകര്യം ഏര്‍പ്പെടുത്തും. ആഭ്യന്തരമന്ത്രാലയത്തിലെ ഗതാഗതവിഭാഗം ജീവനക്കാര്‍ക്കു ഇതു സംബന്ധിച്ച് പരിശീലനം നല്‍കിത്തുടങ്ങി.
സിവില്‍ ഐഡിക്ക് വേണ്ടിയുള്ള അപേക്ഷ സ്വീകരിക്കുന്നതിനും പുതുക്കി നല്‍കുന്നതിനും സിവില്‍ ഇന്‍ഫര്‍മേഷന്‍ പബ്ലിക് അതോറിറ്റി സ്വീകരിച്ചിട്ടുള്ള സംവിധാനത്തിന് തുല്യമായിരിക്കും ഡ്രൈവിങ് ലൈസന്‍സ് നല്‍കുന്നതിനുള്ള സംവിധാനവും. ആദ്യഘട്ടം 2 മാസത്തിനുള്ളില്‍ നിലവില്‍ വരും.
ഉപപ്രധാനമന്ത്രിയും ആഭ്യന്തരമന്ത്രിയുമായ ഷെയ്ഖ് ഖാലിദ് അല്‍ ജാറല്ലയുടെ നിര്‍ദേശാനുസരണമാണ് ഈ പദ്ധതി ആവിഷ്കരിക്കുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക