സഞ്ചാരികളുടെ മനം കുളിർപ്പിക്കുന്ന താഴ്വര മാത്രമല്ല ഡാര്‍ജിലിംഗ് രുചിയുടെ ലോക പ്രശസ്തമായ അപൂർവയിനം തേയില കൊണ്ടും ഈ താഴ്വര ശ്രദ്ധയമാണ്. ലോകത്തിലെ ഏറ്റവും പഴയ തേയില ഫാക്ടറികളില്‍ ഒന്നായ മകൈബരിയിലാണ് ഈ തേയില ഉത്പാദിപ്പിക്കുന്നത്.
ലോകത്തിലെ തന്നെ ഏറ്റവും വിലകൂടിയ തേയിലപ്പൊടി ഉത്പാദിപ്പിക്കുന്ന സ്ഥലമാണിത്. സില്‍വര്‍ ടിപ്സ് ഇംപീരിയല്‍ എന്നാണ് ആ തേയിലപ്പൊടിയുടെ പേര്. മകൈബരി എസ്റ്റേറ്റിലെ ഒരു പ്രത്യേക ഭാഗത്ത് നട്ടുവളര്‍ത്തുന്ന തേയിലച്ചെടിയുടെ ഇല പാകമായതിനുശേഷം വെളുത്തവാവ് ദിവസം നുള്ളിയെടുത്താണ് ഈ ചായപ്പൊടി തയാറാക്കുന്നത്.
കിലോയ്ക്ക് ഒരു ലക്ഷം രൂപയ്ക്ക് മുകളില്‍വരെ ഈ ചായപ്പൊടിക്ക് വില ലഭിക്കാറുണ്ട്.മാര്‍ച്ച് മുതല്‍ ഒക്ടോബര്‍ വരെയുള്ള മാസങ്ങളിലെ വെളുത്തവാവ് ദിവസമാണ് ഇവിടത്തെ തേയിലകളുടെ കൊളുന്ത് നുള്ളുന്നത്. മാര്‍ച്ച് മാസത്തിലെ ആദ്യ വെളുത്തവാവ് ദിവസമാണ് ആ വര്‍ഷത്തെ ആദ്യ വിളവെടുപ്പ് നടക്കുന്നത്.
സമുദ്രത്തില്‍ വേലിയേറ്റ സമയമാണിത്. ഈ സമയത്ത് തേയിലച്ചെടികളില്‍ ജലാംശം കുറവായിരിക്കുമത്രെ. ഒരു സീസണില്‍ നാലോ അഞ്ചോ തവണയാണ് സില്‍വര്‍ ടിപ്സ് ഇംപീരിയലിന്റെ കൊളുന്തുനുള്ളല്‍ നടക്കുന്നത്. ഒരു സീസണില്‍ നാലോ അഞ്ചോ തവണയാണ് സില്‍വര്‍ ടിപ്സ് ഇംപീരിയലിന്റെ കൊളുന്തുനുള്ളല്‍ നടക്കുന്നത്.
കൊളുന്തു നുള്ളുന്ന ദിവസം സന്ധ്യയില്‍ മകൈബരി എസ്റ്റേറ്റിലെ തൊഴിലാളികള്‍ പരന്പരാഗത ബംഗാളി വസ്ത്രങ്ങളും ധരിച്ച് എസ്റ്റേറ്റിലെത്തും. പുരുഷന്മാര് ഡ്രംസ് മുഴക്കുന്പോള്‍ സ്ത്രീകള്‍ ഉച്ചത്തില്‍ മന്ത്രങ്ങള്‍ ചൊല്ലും. സംരക്ഷണത്തിനും സൗഭാഗ്യങ്ങള്‍ക്കും വേണ്ടിയുള്ളതാണ് ഈ മന്ത്രങ്ങള്‍.
പ്രതികരിക്കാൻ ഇവിടെ എഴുതുക