പൂമരത്തിനു ശേഷം കാളിദാസ് നായകനാവുന്ന ചിത്രം മിസ്റ്റര്‍ ആന്‍ഡ് മിസ് റൗഡിയുടെ ട്രെയിലര്‍ പുറത്തിറങ്ങി. കാളിദാസിന്റെ ഫേസ്ബുക്കില്‍ പേജിലൂടെയാണ് ട്രെയിലര്‍ പുറത്ത് വിട്ടത്.
ജീത്തു ജോസഫാണ് ചിത്രം സംവിധാനം ചെയ്യുന്നത്. ഹാസ്യത്തിന് പ്രാധാന്യം നല്കി ഒരുക്കിയിരിക്കുന്ന ചിത്രം ഫെബ്രുവരി 22ന് തിയേറ്ററുകളിലെത്തും. അപര്‍ണ ബാലമുരളിയാണ് കാളിദാസിന്റെ നായികാ വേഷത്തില്‍ എത്തുന്നത്.
https://youtu.be/ziuzsxLpQfc
ഗണപതി, ഷെബിന്‍ ബെന്‍സണ്‍,വിഷ്ണു ഗോവിന്ദ്, തുടങ്ങിയവരും സിനിമയില്‍ പ്രധാന വേഷങ്ങളിലെത്തുന്നുണ്ട്. ചിത്രത്തിലെ കാളിദാസിന്റെ വേറിട്ട ഗെറ്റപ്പ് ശ്രദ്ധിക്കപ്പെട്ടിരുന്നു, വിജയ് ബാബു,ശരത് അപ്പാനി,വിജയരാഘവന്,സായികുമാര്‍ തുടങ്ങിയവരും ചിത്രത്തില്‍ എത്തുന്നുണ്ട്. നവാഗതനായ അരുണ്‍ വിജയയാണ് ചിത്രത്തിനായി സംഗീതമൊരുക്കുന്നത്
പ്രതികരിക്കാൻ ഇവിടെ എഴുതുക