തൃശൂര്‍: സംവിധായകന് പ്രിയനന്ദനെ ആക്രമിച്ച കേസില്‍ ആര്‍എസ്എസ് പ്രവര്ത്തകൻ അറസ്റ്റിൽ. വല്ലച്ചിറ സ്വദേശി സരോവറിനെയാണ് പോലീസ് അറസ്റ്റ് ചെയ്തത്. വെള്ളിയാഴ്ച രാവിലെയാണ് സംഭവം നടന്നത്, റോഡില്‍ വെച്ച് പ്രിയനന്ദന്റെ തലയില്‍ ചാണകവെള്ളം ഒഴിച്ച ശേഷം മര്‍ദിക്കുകയായിരുന്നു.
ശബരിമല വിഷയവുമായി ബന്ധപ്പെട്ട് പ്രിയനന്ദന് പ്രചരിപ്പിച്ച ഫേസ്ബുക്ക് പോസ്റ്റില്‍ പ്രകോപിതനായാണ് അക്രമം. ആക്രമണത്തിന് ശേഷം ഒളിവിലായിരുന്ന സരോവറിനെ തൃശൂർ കൊടുങ്ങല്ലൂരില്‍ വച്ചാണ് പോലീസ് പിടികൂടിയത്.
പ്രിയനന്ദന്റെ ഫേസ്ബുക്ക് പോസ്റ്റിനെതിരെ ബിജെപി, ശബരിമല കര്‍മസമിതി പ്രവര്‍ത്തകര്‍ പ്രതിഷേധവുമായി രംഗത്തെത്തിയിരുന്നു. തുടര്‍ന്നാണ് ആക്രമണം ഉണ്ടായത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക