ലോക്സഭാ തിരഞ്ഞെടുപ്പിന്റെ ഭാഗമായി കോൺഗ്രസ് പ്രചാരണത്തിന് നടി മഞ്ജു വാര്യർ ഇറങ്ങുന്നുവെന്ന വാർത്തയുടെ സത്യാവസ്ഥ വെളിപ്പെടുത്തി മഞ്ജു തന്നെ രംഗത്ത്. തന്റെ രാഷ്ട്രീയ പ്രവേശനത്തെക്കുറിച്ച് പ്രചരിക്കുന്ന വാര്‍ത്തകള്‍ പൂര്‍ണമായും തെറ്റാണെന്നാണ് മഞ്ജുവാര്യര്‍ പ്രതികരിച്ചത്.
“ഒരു രാഷ്ട്രീയ കക്ഷിയുടെയും ഭാഗമാകാന്‍ ആഗ്രഹിക്കുന്നില്ല. ഏതെങ്കിലും രാഷ്ട്രീയ പാര്‍ട്ടിയോട് വിധേയത്വമോ ആഭിമുഖ്യമോ പ്രകടിപ്പിക്കുന്നില്ല. ഇപ്പോള്‍ പുറത്തു വന്നിരിക്കുന്ന വാര്‍ത്ത പൂര്‍ണമായും തെറ്റാണ്. താനിപ്പോള്‍ ഹൈദരാബാദില്‍ ഷൂട്ടിംഗിലാണ് ഉളളത്. രാഷ്ട്രീയ പ്രവേശനം സംബന്ധിച്ചോ, സ്ഥാനാര്‍ത്ഥിത്വം സംബന്ധിച്ചോ ചര്‍ച്ച ചെയ്യാന്‍ ആരും തന്നെ ബന്ധപ്പെട്ടിട്ടില്ല” ; മഞ്ജു വാര്യര്‍ വ്യക്തമാക്കി.
നേരത്തെ ഇടതുപക്ഷത്തിന്റെ നേതൃത്വത്തില്‍ സംഘടിപ്പിച്ച വനിതാ മതിലിന്റെ പ്രചാരണ വീഡിയോയില്‍ പ്രത്യക്ഷപ്പെട്ട മഞ്ജു പിന്നീട് താന്‍ വനിതാ മതിലില്‍ നിന്ന് പിന്‍വാങ്ങുകയാണെന്ന് അറിയിച്ചിരുന്നു. വനിതാ മതിലിന്റെ പിന്നില്‍ രാഷ്ട്രീയമുണ്ടെന്നാരോപിച്ചായിരുന്നു മഞ്ജു അന്ന് പിന്‍വാങ്ങിയത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക