ഉല്‍പ്പന്നങ്ങള്‍ക്ക് വിലക്കേര്‍പ്പെടുത്തിയെന്നാരോപിച്ച് ഖത്തറിനെതിരെ ലോക വ്യാപാര സംഘടനയ്ക്ക് യുഎഇ പരാതി നല്കി . ഖത്തറിനെതിരെ ഉപരോധം തുടരുന്ന പശ്ചാത്തലത്തിലാണ് യുഎഇയുടെ നടപടി.
യുഎഇ, സൗദി അറേബ്യ, ബഹ്റൈന്‍, ഈജിപ്ത് എന്നീ രാജ്യങ്ങളില്‍ നിന്നുള്ള ഉല്‍പ്പന്നങ്ങള്‍ക്കു ഖത്തര്‍ വാണിജ്യ മന്ത്രാലയം വിലക്കേര്പ്പെടുത്തിയെന്നാരോപിച്ചു ലോക വ്യാപാര സംഘടനയുടെ തര്‍ക്ക പരിഹാര സമിതിയിലാണ് യുഎഇ പരാതി നല്‍കിയത് .
ഈ രാജ്യങ്ങളില്‍ നിന്നുള്ള മരുന്നുകളും മറ്റ് ഉല്‍പ്പന്നങ്ങളും രാജ്യത്ത് വില്‍പ്പന നടത്തരുതെന്ന് ഫാര്‍മസികള്‍ക്ക് ഖത്തര്‍ ആരോഗ്യ മന്ത്രാലയം നിര്‍ദ്ദേശം നല്‍കിയിട്ടുണ്ടെന്നും യുഎഇ ആരോപിച്ചു.
ഭീകരപ്രവര്‍ത്തനങ്ങള്‍ക്ക് സഹായം ചെയ്യുന്നുവെന്നാരോപിച്ചു 2017 ജൂണില്‍ യുഎഇ, സൗദി അറേബ്യ, ബഹ്റൈന്‍, ഈജിപ്ത് എന്നീ രാജ്യങ്ങള്‍ ഖത്തറുമായുള്ള നയതന്ത്ര,വാണിജ്യ ബന്ധം അവസാനിപ്പിച്ചിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക