പട്ടിക വര്‍ഗ വികസന വകുപ്പിന് കീഴില്‍ വിവിധ ജില്ലകളില്‍ പ്രവര്‍ത്തിക്കുന്ന മോഡല്‍ റസിഡന്‍ഷ്യല്‍ സ്കൂളുകളിലേയും പ്രീമെട്രിക്/പോസ്റ്റ് മെട്രിക് ഹോസ്റ്റലുകളിലേയും അന്തേവാസികളായ വിദ്യാര്‍ത്ഥികള്‍ക്ക് വ്യക്തിത്വ വികസനം, സ്വഭാവ രൂപീകരണം, പഠനശേഷി വര്‍ദ്ധിപ്പിക്കല്‍ എന്നിവയില്‍ കൗണ്‍സലിംഗ് കരിയര്‍ ഗൈഡന്‍സ് നല്‍കുന്നതിന് കൗണ്‍സലര്‍മാരെ കരാറടിസ്ഥാനത്തില്‍ നിയമിക്കുന്നു.
എം.എ.സൈക്കോളജി/എം.എസ്.ഡബ്ല്യൂ(സ്റ്റുഡന്റ് കൗണ്‍സിലിന് പരിശീലനം നേടിയവരായിരിക്കണം), എം.എസ്സി സൈക്കോളജി യോഗ്യതയുണ്ടായിരിക്കണം. കേരളത്തിനുപുറത്തുള്ള സര്‍വകലാശാലകളില്‍ നിന്നും യോഗ്യത നേടിയവര്‍ തുല്യതാ സര്‍ട്ടിഫിക്കറ്റ് ഹാജരാക്കണം.മുന്‍ഗണന. പ്രായം 25-നും 45-നും മധ്യേ. നിയമനം ജൂണ്‍ 2019 മുതല്‍ മാര്‍ച്ച് 2020 വരെയായിരിക്കും. പ്രതിമാസം 18000 രൂപ ഹോണറേറിയവും യാത്രാബത്ത പരമാവധി 2000 രൂപയും ലഭിക്കും.ആകെ (പുരുഷന്-23, സ്ത്രീ-26) 49 ഒഴിവുകളുണ്ട്.
തിരുവനന്തപുരം, കൊല്ലം, ആലപ്പുഴ, പത്തനംതിട്ട ജില്ലകളിലെ സ്ഥിരതാമസക്കാര്‍ പ്രോജക്ടാഫീസര്‍, ഐ.റ്റി.ഡി.പി ആഫീസ്, സത്രം ജംഗ്ഷന്, നെടുമങ്ങാട് പി.ഒ, തിരുവനന്തപുരം-695541 എന്ന വിലാസത്തില്‍ അയയ്ക്കണം (ഫോണ്‍ 0472-2812557).
ഇടുക്കി, കോട്ടയം, എറണാകുളം ജില്ലാക്കാര്‍ പ്രോജക്ടാഫീസര്‍, ഐ.ടി.ഡി.പി. ആഫീസ്, മിനി സിവില്‍ സ്റ്റേഷന്, ന്യൂ ബില്‍ഡിംഗ്, തൊടുപുഴ പി.ഒ, ഇടുക്കി-685584 എന്ന വിലാസത്തില്‍ അയക്കണം.(ഫോണ്‍: 0486-2222399).
പാലക്കാട്, തൃശ്ശൂര്‍ ജില്ലക്കാര്‍ പട്ടിക വര്‍ഗ വിസന ഓഫീസര്‍, പട്ടിക വര്‍ഗ വികസന ആഫീസ്, സിവില്‍ സ്റ്റേഷന് പി.ഒ, പാലക്കാട്-678001 (ഫോണ്‍ 0491-2505383) എന്ന വിലാസത്തിലും മലപ്പുറം, കോഴിക്കോട്, വയനാട് ജില്ലക്കാര്‍ പട്ടികവര്‍ഗ വികസന ആഫീസര്‍, പട്ടിക വര്‍ഗ വികസന ഓഫീസ്, സിവില്‍ സ്റ്റേഷന്, ബി ബ്ലോക്ക്, നാലാം നില കോഴിക്കോട്-673020 (ഫോണ്‍-0495-2376364) എന്ന വിലാസത്തിലും അപേക്ഷ സമര്‍പ്പിക്കണം.
കാസര്‍ഗോഡ്, കണ്ണൂര്‍ ജില്ലക്കാര്‍ പ്രോജക്ടാഫീസര്‍, ഐ.ടി.ഡി.പി. ആഫീസ്, സിവില്‍ സ്റ്റേഷന് പി.ഒ, കണ്ണൂര്‍-670003 എന്ന വിലാസത്തില്‍ അപേക്ഷിക്കണം. (ഫോണ്‍ 0497-270035)
പ്രതികരിക്കാൻ ഇവിടെ എഴുതുക