തമിഴ്നടൻ ആര്യ വിവാഹിതനാകുന്നു. നടി സയ്യേഷയാണ് വധു. വിവാഹം മാർച്ചിലുണ്ടാകുമെന്നാണ് റിപ്പോർട്ടുകൾ. ഗജനികാന്ത് എന്ന ചിത്രത്തില്‍ ആര്യയുടെ നായികയായിരുന്നു സയ്യേഷ.
നേരത്തെ ഭാവി വധുവിനെ കണ്ടെത്താന്‍ ആര്യ നടത്തിയ റിയാലിറ്റി ഷോ എങ്ക വീട്ട് മാപ്പിളൈ വലിയ വിവാദമായിരുന്നു.16 മത്സരാർഥികളുമായി തുടങ്ങിയ ഷോയിലെ വിജയിയെ ആര്യ വിവാഹം കഴിക്കുമെന്നായിരുന്നു പ്രഖ്യാപനം. എന്നാല്‍ ഫൈനലിലെത്തിയ മൂന്ന് മത്സരാര്‍ത്ഥികളെയും നിരാശരാക്കി ആരെയും വിവാഹം കഴിക്കുന്നില്ല എന്ന തീരുമാനമായിരുന്നു ആര്യയെടുത്തത്. താന്‍ ഒരാളെ തിരഞ്ഞെടുത്താല്‍ മറ്റുള്ളവര്‍ക്ക് വേദനയാകുമെന്നു പറഞ്ഞാണ് താരം അന്ന് പിന്മാറിയത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക