നടന് ഹരിശ്രീ അശോകന് സംവിധായകന്റെ കുപ്പായമണിയുന്നു. ‘ആന്‍ ഇന്റര്‍നാഷണല്‍ ലോക്കല്‍ സ്റ്റോറി’ എന്ന ചിത്രത്തിലൂടെയാണ് ഹരിശ്രീ അശോകന് സിനിമ സംവിധാന രംഗത്തേക്ക് ചുവടു വെയ്ക്കുന്നത്.
മുഴുനീള കോമഡി ചിത്രമാണ് ആന്‍ ഇന്റര്‍നാഷണല്‍ ലോക്കല്‍ സ്റ്റോറി. യുവ എഴുത്തുകാരായ ഉണ്ണി, രജ്ഞിത്, യാബിര്‍ എന്നിവരാണ് ചിത്രത്തിന്റെ തിരക്കഥ തയാറാക്കിയിരിക്കുന്നത്. സംഗീത സംവിധാനം ഗോപി സുന്ദര്‍, നാദിര്‍ഷ, അരുണ്‍ രാജ് എന്നിവര്‍ നിര്‍വഹിക്കുന്നു.
ഹരിശങ്കര്‍, അഫ്സല്, അന്തോണി, അന്‍വര്‍, സാദത്ത് എന്നിവര്‍ക്കൊപ്പം ഹരിശ്രീ അശോകന്റെ മകന് അര്ജുന് അശോകും ചിത്രത്തില്‍ ഒരു ഗാനം ആലപിക്കുന്നുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക