കഴിഞ്ഞ ആഴ്ചകളിൽ മലയാളികൾ ഏറ്റവുമധികം പുകഴ്ത്തിയ അന്യഭാഷാ നടൻ ആരെന്ന ചോദ്യത്തിന് രണ്ടാമതൊന്നാലോചിക്കാതെ ഉത്തരം പറയാം; മക്കൾ സെൽവൻ വിജയ് സേതുപതി. ഷൂട്ടിങ്ങിനായി കേരളത്തിലെത്തിയപ്പോൾ ആരാധകരെ ചുംബിച്ചും സഹായം ചോദിച്ചെത്തിയ വൃദ്ധയ്ക്ക് പഴ്സിൽ നിന്നും പണം എടുത്തു നൽകിയും വിജയ് സേതുപതി മലയാളികൾക്കിടയിൽ ശരിക്കും താരമായി മാറി. എന്നാലിപ്പോൾ ശബരിമല സ്ത്രീപ്രവേശന വിഷയത്തിൽ തന്റെ നിലപാട് വ്യക്തമാക്കിയ വിജയ് സേതുപതിയ്ക്ക് നേരെ സൈബർ ആക്രമണം അഴിച്ചു വിട്ടിരിക്കുകയാണ് സംഘപരിവാറുകാർ. ശബരിമല വിഷയത്തില്‍ സംസ്ഥാന സര്‍ക്കാര്‍ നിലപാടിനെ പിന്തുണച്ചും മുഖ്യമന്ത്രിയെ പ്രശംസിച്ചും വിജയ് സേതുപതി സംസാരിച്ചതാണ് സംഘപരിവാർ അനുകൂലികളെ പ്രകോപിപ്പിച്ചത്.
സ്ത്രീ ദൈവമാണെന്നും അശുദ്ധരല്ലെന്നും പറഞ്ഞ സേതുപതി എന്തിനാണ് ബഹളമെന്നും ചോദിച്ചിരുന്നു. ആലപ്പുഴയില്‍ ഒരു ക്ഷേത്രത്തില്‍ തൊഴുതപ്പോള്‍ പ്രസാദം സ്വീകരിക്കുന്നതിനിടെ അയിത്തം നേരിട്ടതും സേതുപതി ചൂണ്ടിക്കാട്ടി.
ആലപ്പുഴയില്‍ മാമനിതന്‍ എന്ന ചിത്രത്തിന്റെ ഷൂട്ടിങ്ങിനായെത്തിയ വിജയ് സേതുപതി ദേശാഭിമാനിക്ക് നല്കിയ അഭിമുഖത്തിലാണ് ജാതിയുടെയും മതത്തിന്റെയും പേരിലുള്ള പ്രശ്നങ്ങളിലും ശബരിമല സ്ത്രീ പ്രവേശനമടക്കമുള്ള വിഷയത്തിലുമുള്ള തന്റെ നിലപാടുകളെക്കുറിച്ചും രാഷ്ട്രീയത്തെക്കുറിച്ചും സംസാരിച്ചത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക