വർഷങ്ങൾക്ക് മുൻപ് പുറത്തിറങ്ങിയ പൃഥ്വിരാജ് ചിത്രം മുംബൈ പോലീസ് പ്രമേയത്തിലെ പ്രത്യേകത കൊണ്ട് ഏറെ ചർച്ച ചെയ്യപ്പെട്ട സിനിമയായിരുന്നു. ഇന്ന് സമൂഹത്തിൽ ഏറെ ചർച്ചാ വിഷയമായ സ്വവർഗ രതിയെ കുറിച്ച് മറകളില്ലാതെ തുറന്ന് കാട്ടിയ ചിത്രമായിരുന്നു മുംബൈ പോലീസ്. മുൻനിര നായകനായിരുന്ന പൃഥ്വിരാജ് ഇത്തരത്തിൽ ഒരു വേഷം ഏറ്റെടുത്തതിൽ അന്ന് ഒരുപാട് പ്രേക്ഷക പ്രശംസ നേടിയിരുന്നു.
ഇപ്പോഴിതാ സ്വവർഗ്ഗ പ്രണയത്തെ പറ്റി തന്റെ നിലപാട് വ്യക്തമാക്കിയിരിക്കുകയാണ് പൃഥ്വിരാജ്. താരത്തിന്റെ വാക്കുകള്‍ ഇങ്ങനെ.. ‘ എനിക്ക് മുംബൈ പോലീസിന്റെ ക്ലൈമാക്സ് ഗംഭീരമായിട്ടാണ് തോന്നിയത്. നമ്മള് എല്ലാവരും തിരിച്ചറിയേണ്ട ഒരു സത്യം, അത്തരത്തിലുള്ള വ്യക്തികള്‍ സമൂഹത്തിലുണ്ട്. വര്ഗലൈംഗികത യാഥാര്‍ഥ്യമാണ്. അതൊരു അസുഖമാണ് എന്നൊക്കെ പറയുന്നവര്‍ക്കാണ് മാനസിക രോഗം.’
പ്രതികരിക്കാൻ ഇവിടെ എഴുതുക