തൊണ്ണൂറുകളിലെ ബോളിവുഡ് ചിത്രങ്ങളിലെ സ്ഥിരം വില്ലൻ കഥാപാത്രങ്ങളെ അവതരിപ്പിച്ചു വന്നിരുന്ന നടൻ മഹേഷ് ആനന്ദിനെ ദുരൂഹ സാഹചര്യത്തിൽ മരിച്ച നിലയിൽ കണ്ടെത്തി. കുറച്ചു നാളുകളായി തനിച്ചു താമസിക്കുകയായിരുന്ന അദ്ദേഹത്തെ വീട്ടില്‍ മരിച്ച നിലയില്‍ കണ്ടെത്തുകയായിരുന്നു.
മൃതദേഹം അഴുകിയ നിലയിലായിരുന്നു. മരണകാരണം വ്യക്തമല്ല. ഗോവിന്ദയുടെ രംഗീല രാജയിലാണ് മഹേഷ് ആനന്ദ് അവസാനമായി അഭിനയിച്ചത്. മലയാളത്തില്‍ അഭിമന്യുവിലും തമിഴില്‍ വീരയിലും അഭിനയിച്ചിട്ടുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക