യാത്രക്കാർക്ക് ഡ്രൈവറെ സൗജന്യമായി വിളിക്കാവുന്ന പുത്തൻ ഫീച്ചർ അവതരിപ്പിച്ച് ഊബർ. ഇന്ത്യയൊട്ടാകെ പുതിയ ഫീച്ചര്‍ നിലവില്‍ വരും.
‘സേഫ് കോളിംഗ് ഫ്രം ഊബര്‍ ആപ്പ്’ എന്നതാണ് ഫീച്ചറിന്റെ പേര്. വോയിസ് ഓവര്ഇന്റര്നെറ്റ് പ്രോട്ടോകോള്‍ (VoIP) അധിഷ്ഠിതമായാണ് ഫീച്ചര്‍ പ്രവര്‍ത്തിക്കുന്നത്. അതായത് നോര്‍മല്‍ കോളിംഗില്‍ നിന്നും വ്യത്യസ്തമായി ഉപേയാക്താക്കള്‍ക്ക് ഇന്റര്‍നെറ്റ് ഡാറ്റ ഉപയോഗിച്ചു കോള്‍ ചെയ്യാനാകും. പുതിയ ഫീച്ചര്‍ ലഭ്യമാകണമെങ്കില്‍ പ്ലേ സ്റ്റോറില്‍ നിന്നും ഏറ്റവും പുതിയ വേര്‍ഷന്‍ ഇന്‍സ്റ്റാള്‍ ചെയ്യണം.
പ്രതികരിക്കാൻ ഇവിടെ എഴുതുക