പ്രണയദിനത്തിൽ വ്യത്യസ്തമായ ഒരു ചിത്രം സോഷ്യൽ മീഡിയയിലൂടെ പങ്കുവച്ചിരിക്കുകയാണ് സുപ്രിയ പൃഥ്വിരാജ്. ഇൻസ്റ്റഗ്രാമിലൂടെയയാണ് സുപ്രിയ രസകരമായ പോസ്റ്റ് പങ്കുവച്ചത്. സ്വയം ട്രോളുന്നു എന്ന ക്യാപ്ഷ്യനോടെയാണ് സുപ്രിയ ചിത്രം പങ്കുവച്ചത്. ഭർത്താവ് തൻ പറയുന്നത് ശ്രദ്ധിക്കാതിരിക്കുമ്പോൾ തന്റെ ഭാവം എങ്ങനെയാകും എന്ന തരത്തിലുള്ള ചിത്രമാണ് താരത്തിന്റെ ഭാര്യ പങ്കുവച്ചത്. പൃഥ്വിരാജ് ഉടൻ തന്നെ ഈ ചിത്രം തന്റെ അക്കൗണ്ടിൽ റീപോസ്റ്റ് ചെയ്യുകയും ചെയ്തിട്ടുണ്ട്.
സുപ്രിയ നിർമ്മിച്ച നൈൻ എന്ന ചിത്രം മികച്ച അഭിപ്രായം നേടി മുന്നേറുകയാണ്. പൃഥ്വിരാജ് പ്രൊഡക്ഷൻസിന്റെ ബാനറിൽ സുപ്രിയ ആദ്യമായി നിർമ്മിച്ച ചിത്രമാണ് നൈൻ.
പ്രതികരിക്കാൻ ഇവിടെ എഴുതുക