ലോക്സഭാ തിരഞ്ഞെടുപ്പിൽ താൻ മത്സരിക്കാനില്ലെന്ന് എഐസിസി ജനറല്‍ സെക്രട്ടറി പ്രിയങ്ക ഗാന്ധി. തെരഞ്ഞെടുപ്പ് പ്രചാരണത്തിലും ഉത്തര്‍പ്രദേശില്‍ പാര്‍ട്ടിയെ ശക്തിപ്പെടുത്തുന്നതിലുമാണ് താൻ ശ്രദ്ധ കേന്ദ്രീകരിക്കുന്നതെന്ന് പ്രിയങ്ക പറഞ്ഞു.
ലക്നോ, ഫുല്പുര് മണ്ഡലങ്ങളില്‍ ഏതെങ്കിലും ഒന്നില്‍ മത്സരിക്കണമെന്ന് നേതാക്കളും പ്രവര്‍ത്തകരും ആവശ്യപ്പെട്ടിരുന്നു. എന്നാല്‍ ഈ ആവശ്യം പ്രിയങ്ക ഗാന്ധി തള്ളുകയായിരുന്നു. ഇതോടെ റായ്ബറേലിയില്‍ നിന്ന് സോണിയ മത്സരിക്കാന്‍ സാധ്യതയേറിയിരിക്കുകയാണ്
പ്രതികരിക്കാൻ ഇവിടെ എഴുതുക