സൗദി അറേബ്യയിൽ കൊറോണ വൈറസ് പടരുന്നു. കഴിഞ്ഞ ഒരാഴ്ചയ്ക്കിടെ 24 പേർക്ക് വൈറസ് ബാധ സ്ഥിതീകരിച്ചു. ഇതിൽ ഒരാൾ ഇതിനകം മരണത്തിനു കീഴടങ്ങി. ജനങ്ങൾ അതീവ ശ്രദ്ധ പാലിക്കണമെന്ന് സൗദി ആരോഗ്യമന്ത്രാലയം അറിയിപ്പ് നൽകി.
റിയാദിലെ വാദി അല്‍ ദവാസിറിലാണ് ഏറ്റവുമധികം പേര്‍ക്ക് വൈറസ് ബാധ കണ്ടെത്തിയത്. ബുറൈദ, ഖമീസ് മുശൈത്ത് എന്നിവിടങ്ങളിലും രോഗം റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്.
ആരോഗ്യ മന്ത്രാലയത്തിന്റെ കണക്കുപ്രകാരം കഴിഞ്ഞ ആറ് വര്‍ഷത്തിനിടെ സൗദിയില്‍ 773 പേര് വൈറസ് ബാധിച്ച് മരിച്ചിട്ടുണ്ട്. ഒട്ടകങ്ങളില്‍ നിന്നാണ് വൈറസ് ബാധയുണ്ടാകുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക