തിരുവനന്തപുരം: കാസര്‍ഗോഡ് ജില്ലയില്‍ ഇന്നലെ വൈകീട്ട് നടന്ന യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരുടെ ഇരട്ടക്കൊലപാതകത്തില്‍ പ്രതിഷേധിച്ച് ഇന്ന് സംസ്ഥാന വ്യാപകമായി ഹർത്താൽ നടത്താൻ യൂത്ത് കോണ്‍ഗ്രസ് ആഹ്വാനം ചെയ്തു.
യൂത്ത് കോണ്‍ഗ്രസിന്റെ ഫേസ് ബുക്ക് പേജില്‍ യൂത്ത് കോണ്‍ഗ്രസ് പ്രസിഡന്റ് ഡീന്‍ കുര്യാക്കോസാണ് ഹര്‍ത്താലിന് ആഹ്വാനം ചെയ്തത്.
രാവിലെ ആറ് മുതല്‍ വൈകീട്ട് ആറ് വരെയാണ് ഹര്‍ത്താല്‍. ഹര്‍ത്താല്‍ സമാധാനപരമായിരിക്കും. ഹര്‍ത്താലില്‍ പ്രവര്‍ത്തകര്‍ അക്രമമുണ്ടാകാതെ ശ്രദ്ധിക്കണമെന്ന് പ്രത്യേകം എടുത്തു പറയുന്നു.
ഇന്നലെ വൈകീട്ട് യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരായ കൃപേശ്, ശരത് ലാല്‍ എന്ന ജോഷി എന്നിവരെയാണ് കാറിലെത്തിയ ഒരു സംഘം ഇടവഴിയിലിട്ട് വെട്ടിക്കൊന്നത്.
യൂത്ത് കോണ്‍ഗ്രസ് പ്രസിഡന്റ് ഡീന്‍ കുര്യാക്കോസിന്റെ ഫേസ്ബുക്ക് പേജിന്റെ പൂര്‍ണ്ണരൂപം:
കാസര്‍ഗോഡ് രണ്ട് യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരെ സി.പിഎം അരുംകൊല ചെയ്തതില്‍ പ്രതിഷേധിച്ച് ഇന്ന് തിങ്കളാഴ്ച്ച രാവിലെ 6 മുതല്‍ വൈകിട്ട് 6 വരെ സമാധാനപരമായി ഹര്‍ത്താല്‍ ആചരിക്കാന്‍ യൂത്ത് കോണ്‍ഗ്രസ് ആഹ്വാനം ചെയ്യുന്നു. സി.പി.എം കൊലപാതകത്തിനെതിരെയുള്ള പ്രതിഷേധ സമരത്തില്‍ യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരുടെ ഭാഗത്ത് നിന്ന് ഒരിടത്തും അക്രമമുണ്ടാകാതെ ശ്രദ്ധിക്കണമെന്ന് പ്രത്യേകം അറിയിക്കുന്നു.
ഡീന്‍ കുര്യാക്കോസ്,
യൂത്ത് കോണ്‍ഗ്രസ് പ്രസിഡന്റ്.
https://www.facebook.com/KeralaPradeshYouthCongressOfficial/posts/2196669470585118
പ്രതികരിക്കാൻ ഇവിടെ എഴുതുക