കണ്ണൂർ: കോഴിക്കോട് വിമാനത്താവളവുമായി ബന്ധിപ്പിച്ച് എയര്‍ ഇന്ത്യ കണ്ണൂര്‍ – ഡല്‍ഹി വിമാന സര്‍വ്വീസ് ആരംഭിക്കുന്നു.
ഏപ്രില്‍ 20 മുതല്‍ കോഴിക്കോട് വഴിയുള്ള സർവീസ് ആരംഭിയ്ക്കാനുള്ള ശ്രമത്തിലാണ് എയര്‍ ഇന്ത്യ ഇപ്പോൾ. ദിവസേന ഒരു സര്‍വ്വീസ് എന്ന നിലയ്ക്കാണ് ആദ്യ ഘട്ടങ്ങളില്‍ സര്‍വ്വീസ് ഉണ്ടായിരിയ്ക്കുക. പിന്നീട് യാത്രക്കാരുടെ തിരക്ക് അനുസരിച്ച് സര്‍വ്വീസ് വര്‍ധിപ്പിക്കും.
വിമാന സര്‍വ്വീസുകളുടെ വേനല്‍കാല സമയപ്പട്ടിക അടുത്താമസം പുറത്തിറങ്ങുമ്പോള്‍ വിമാന സര്‍വ്വീസും സമയക്രമവും പട്ടികയില്‍ ഇടം പിടിക്കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക