തിരുവനന്തപുരം: കെഎസ്ആര്‍ടിസി ഇലക്ട്രിക് ബസ്സുകളിലേക്ക് മാറുന്നു. ആദ്യഘട്ടമെന്ന നിലയില്‍ ഫെബ്രുവരി 25 തിങ്കളാഴ്ച മുതല്‍ പത്ത് ഇലക്ട്രിക് ബസ്സുകള്‍ സര്‍വ്വീസ് ആരംഭിക്കും. പത്ത് ഇലക്ട്രിക് ബസ്സുകള്‍ നാളെ മുതല്‍ തിരുവനന്തപുരത്തും എറണാകുളത്തുമായാണ് സര്‍വ്വീസ് തുടങ്ങുന്നത്. ഓണ്‍ലൈന്‍ റിസര്‍വേഷന്‍ വഴി യാത്രക്കാർക്ക് ടിക്കറ്റ് ബുക്ക് ചെയ്യാൻ സാധിക്കും.
മുംബൈ ആസ്ഥാനമായ മഹാവോയേജ് എന്ന കമ്പനിയാണ് ബസ്സിന്റെ കരാറെടുത്തിരിക്കുന്നത്. കിലോമീറ്ററിന് 43.20 രൂപയാണ് വാടക. വൈദ്യുതിയും കണ്ടക്ടറെയും കെഎസ്ആര്‍ടിസി നല്‍കും.
എറണാകുളം നഗരത്തില്‍ നിന്നും മൂവാറ്റുപുഴ (ഫോര്‍ട്ട് കൊച്ചി, മട്ടാഞ്ചേരി-നെടുമ്ബാശ്ശേരി വഴി), അങ്കമാലി (അരൂര്‍ വഴി), നെടുമ്ബാശ്ശേരി( ജെട്ടി മേനക വഴി) നെടുമ്പാശ്ശേരി ( വൈറ്റില-കുണ്ടന്നൂര്‍ വഴി) എന്നിവിടങ്ങളിലേക്ക് സര്‍വീസ് നടത്തും.
രാവിലെ 4.00, 4.30, 5.00, 6.00, വൈകീട്ട് 5.00, 6.00, 7.00, 8.00,9.00 എന്നീ സമയങ്ങളില്‍ എറണാകുളത്ത് നിന്നും തിരുവനന്തപുരത്തേക്കും, തിരുവനന്തപുരത്ത് നിന്നും ഏറണാകുളത്തേക്കും (ആലപ്പുഴ വഴി) ഇലക്ട്രിക് ബസ് സര്‍വീസ് നടത്തും.
പ്രതികരിക്കാൻ ഇവിടെ എഴുതുക