ചെന്നൈയില്‍ പാര്‍ക്കിംഗ് മൈതാനത്ത് വന്‍ തീപിടിത്തം. തീപിടിത്തത്തില്‍ 150 കാറുകള്‍ കത്തിനശിച്ചു. ആളപായമൊന്നും ഇതുവരെ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടില്ല. പാര്‍ക്കിംഗ് മേഖലയിലെ ഉണങ്ങിയ പുല്ലും ശക്തമായ കാറ്റും മൂലം തീ അതിവേഗം പടര്‍ന്നുപിടിക്കുകയായിരുന്നു.
ഞായറാഴ്ച ഉച്ചയ്ക്ക് രണ്ടിനായിരുന്നു അപകടം. ചെന്നൈ ശ്രീരാമചന്ദ്ര മെഡിക്കല്‍ കോളജിനു സമീപത്തെ പാര്‍ക്കിംഗ് മൈതാനത്താണ് തീപിടിച്ചത്.അഗ്നിശമനസേന മണിക്കൂറുകള്‍ നീണ്ടുനിന്ന പരിശ്രമങ്ങള്‍ക്കുശേഷമാണ് തീയണച്ചത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക