തൊണ്ണൂറ്റിയൊന്നാമത് ഓസ്കാർ പുരസ്കാരങ്ങൾ പ്രഖ്യാപിച്ചു. പീറ്റര്‍ ഫാരെല്ലി ഒരുക്കിയ ഗ്രീന്‍ ബുക്ക് മികച്ച ചലച്ചിത്രമായി തിരഞ്ഞെടുത്തു. ബൊഹ്മേഡിയന്‍ റാസ്പഡി എന്ന ചിത്രത്തിലെ അഭിനയത്തിന് റാമി മാലിക്കിന് മികച്ച നടനുള്ള പുരസ്കാരം നേടികൊടുത്തു. ഒലിവിയ കോൾമാനാണ് മികച്ച നടി. ദ ഫേവറൈറ്റ് എന്ന ചിത്രത്തിലെ അഭിനയമാണ് ഒലീവയ്ക്ക് അവാര്‍ഡ് നേടിക്കൊടുത്തത്.
ഗ്രീന്‍ബുക്ക് എന്ന ചിത്രത്തിലെ അഭിനയം മഹര്‍ഷല അലിയെ ഇത്തവണയും മികച്ച സഹനടനുള്ള പുരസ്കാരത്തിനരഹനാക്കി. റെജിന കിങ് ആണ് മികച്ച സഹനടി. ഈഫ് ബെലെ സ്ട്രീറ്റ് കുഡ് ടോക്ക് എന്ന ചിത്രത്തിലെ അഭിനയ മികവാണ് റെജിനയെ മികച്ച സഹനടിയാക്കിയത്.
ഇന്ത്യയിലെ ആര്‍ത്തവകാലത്തെ ആരോഗ്യപരിപാലനത്തെക്കുറിച്ച് ഇറാനിയന്‍-അമേരിക്കന്‍ സംവിധായിക റയ്ക സെഹ്റ്റച്ബച്ചി ഒരുക്കിയ പിരീഡ് എന്‍ഡ് ഓഫ് സെന്റന്‍സിന് ഓസ്കര് ലഭിച്ചു. ഡോക്യുമെന്ററി ഷോര്‍ട് സബ്ജക്ട് വിഭാഗത്തിലാണ് പുരസ്കാരം.
പ്രതികരിക്കാൻ ഇവിടെ എഴുതുക