വരാൻ പോകുന്ന ലോക്സഭാ തിരഞ്ഞെടുപ്പിൽ ആം ആദ്മി പാർട്ടി ഒറ്റയ്ക്ക് മത്സരിക്കുമെന്ന് അരവിന്ദ് കെജ്രിവാൾ.
“നരേന്ദ്ര മോദി – അമിത് ഷാ സഖ്യത്തെ അധികാരത്തില്‍നിന്നും പുറത്താക്കുക എന്നതാണ് രാജ്യത്തിന്റെ ഏറ്റവും വലിയ വെല്ലുവിളി. രാജ്യത്തിന്റെ സമ്ബദ്വ്യവസ്ഥ അവര്‍ നശിപ്പിച്ചു. വെറുപ്പിന്റെ അന്തരീക്ഷം രാജ്യത്തിന്റെ ഐക്യത്തെ തകര്‍ത്തു. പാകിസ്ഥാന് 70 വര്‍ഷം കൊണ്ട് സാധിക്കാത്തതാണ് ഇവര്‍ സാധിച്ചെടുത്തത്. ഇവരെ തടയണം. അതിനായി എന്തെങ്കിലും ചെയ്യണം. അതല്ലാതെ കോണ്‍ഗ്രസുമായി സ്നേഹമൊന്നും ഇല്ല.”- കേജരിവാള്‍ നിലപാട് അറിയിച്ചു.
എന്താണ് കോണ്‍ഗ്രസ് ഉദ്ദേശിക്കുന്നത്? അവര്‍ ഉത്തര്‍പ്രദേശിലെയും പശ്ചിമ ബംഗാളിലേയും പ്രതിപക്ഷത്തെ ദുര്‍ബലപ്പെടുത്താനാണ് ശ്രമിക്കുന്നത്. ഡല്‍ഹിയില്‍ ഏഴ് ലോക്സഭാ സീറ്റുകളിലും എഎപി മത്സരിക്കുമെന്നും കെജ്രിവാൾ കൂട്ടിച്ചേർത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക