ഒരു അഡാര്‍ ലവ് എന്ന ചിത്രത്തിലെ നായിക നൂറിന് ഷെരീഫിന്റെ പുതിയ നൃത്തവിഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലാകുന്നു. കൊല്ലം സ്വദേശിനിയായ നൂറിന് അടുത്തിടെ ഒരു കോളേജിലെ പ്രോഗ്രാമിന് എത്തിയപ്പോള്‍ ഷൂട്ട് ചെയ്ത ഒരു വീഡിയോയാണ് സമൂഹ മാധ്യമങ്ങളില്‍ പ്രചരിക്കുന്നത്. വിദ്യാര്‍ഥികളെ പോലും ഞെട്ടിക്കുന്ന രീതിയിലായിരുന്നു താരത്തിന്റെ പ്രകടനം.
ഒരു അഡാര്‍ ലവില്‍ ഏവരുടെയും മനം കവര്‍ന്ന കഥാപാത്രത്തെ അവതരിപ്പിച്ച താരമാണ് നൂറിന് ഷെരീഫ്. കൂട്ടുകാര്‍ക്കു വേണ്ടി എന്തും ചെയ്യുന്ന പെണ്‍കുട്ടിയുടെ അടിപൊളി വേഷം ഏറെ പ്രശംസ പിടിച്ചുപറ്റിയിരുന്നു.
ഏറെ വിവാദങ്ങള്‍ക്കും കാത്തിരിപ്പിനും ശേഷം പുറത്തിറങ്ങിയ സംവിധായകന് ഒമര്‍ ലുലുവിന്റെ ഒരു അഡാര്‍ ലവ് തിയേറ്ററുകളില്‍ പ്രദര്‍ശനം തുടരുകയാണ്. ആദ്യം പുറത്തിറങ്ങിയ ചിത്രത്തില്‍ നിന്ന് മാറി പുതിയ ക്ലൈമാക്സുമായാണ് ചിത്രം ഇപ്പോള്‍ പ്രദര്‍ശിപ്പിക്കുന്നത്.
https://youtu.be/62i8v_3eqzY
പ്രതികരിക്കാൻ ഇവിടെ എഴുതുക