മിസോറാം ഗവര്‍ണര്‍ കുമ്മനം രാജശേഖരനെ രാജസ്ഥാന് ജെജെടി സര്‍വകലാശാല ഡി-ലിറ്റ് ബിരുദം നല്കി ആദരിച്ചു. ജഗദീശ് പ്രസാദ് ടൈബര്‍വാല സര്‍വകലാശാല, രാജസ്ഥാന് ആസ്ഥാനത്ത് നടന്ന ചടങ്ങില്‍ വൈസ് ചാന്‍സലര്‍ ബാലകൃഷ്ണ ടൈബര്‍വാല, ചാന്‍സലര്‍ വിനോദ് ടൈബര്‍വാല ഡി-ലിറ്റ് സമ്മാനിച്ചു. സാമൂഹ്യ സേവനരംഗത്ത് ചെയ്ത സേവനങ്ങള്‍ മുന്‍നിര്‍ത്തിയാണ് ഡി-ലിറ്റ് നല്‍കിയത്.
മികച്ച അക്കാദമിക് പാരമ്പര്യമുള്ള സര്‍വകലാശാലയില്‍ നിന്ന് കിട്ടിയ ബിരുദം വലിയ അംഗീകാരമാണെന്ന് ഡിലിറ്റ് സ്വീകരിച്ചു കൊണ്ട് ഗവര്‍ണര്‍ പറഞ്ഞു. വിദ്യാർത്ഥികളുമായി സംവാദിച്ച ഗവര്‍ണര്‍ ” വിദ്യാഭ്യാസം ജ്ഞാനോദയം ആണെന്നും സമൂഹത്തില്‍ ക്രിയാത്മക മാറ്റം കൊണ്ടുവരാന്‍ അറിവെന്ന ശക്തി വിദ്യാര്‍ഥികള്‍ ഉപയോഗിക്കണമെന്നും” പറഞ്ഞു. കോമണ്‍വെല്‍ത്ത് ഗെയിംസില്‍ സ്വര്‍ണം നേടിയ കൃഷ്ണ പൂനിയ, മുംബൈയിലെ സൗര്‍ ദാസ് എന്നിവര്‍ക്കും സർവകലാശാല ഡി-ലിറ്റ് സമ്മാനിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക