ദേശീയ ദിനാഘോഷത്തിന്റെ ഭാഗമായി 147 തടവുകാരെ മോചിപ്പിച്ച് കുവൈറ്റ് സർക്കാർ. ഇതിനു പുറമെ 545 തടവുകാർക്ക് ശിക്ഷാകാലാവധിയിൽ ഇളവ് അനുവദിക്കുകയും ചെയ്തു. നാടുകടത്തലിന് വിധിക്കപ്പെട്ട 87 പേരുടെ ശിക്ഷ റദ്ദാക്കി. വിവിധ കേസുകളില്‍ പിഴശിക്ഷ വിധിക്കപ്പെട്ട 1096 പേര്‍ക്ക് അത് നല്‍കേണ്ടതില്ലെന്ന ഇളവും നടപ്പാക്കി.
58ാമത് ദേശീയ ദിനമാണ് കുവൈറ്റ് ആഘോഷിക്കുന്നത്. ആഭ്യന്തര മന്ത്രാലയത്തിലെ ജയില്‍കാര്യ അസിസ്റ്റന്റ് അണ്ടര്‍ സെക്രട്ടറി മേജര്‍ ജനറല്‍ ഫര്‍റാജ് അല്‍ സഅബി ഉള്‍പ്പെടെ മുതിര്‍ന്ന ഉദ്യോഗസ്ഥര്‍ തടവുകാരെ മോചിപ്പിക്കുന്ന ചടങ്ങില്‍ സംബന്ധിച്ചു. മോചിതരായവരിൽ സ്വദേശികളും വിദേശികളും ഉൾപ്പെടുന്നുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക