കുടുംബ പരിപാടിയില്‍ വെച്ച് മുഖത്തടിച്ച 35കാരനെ യുവാവ് വെടിവെച്ചു കൊന്നു. തെക്കുകിഴക്കന്‍ ഡല്‍ഹിയിലെ ജസോലയിലാണ് ഹരിയാണയിലെ പാല്‍വല്‍ സ്വദേശി തൗഫീക്ക്(28) ജാമിയ നഗര്‍ സ്വദേശി മുഹമ്മദ് റഷീദിനെ വെടിവെച്ചുകൊന്നത്. കുടുംബ പരിപാടിക്കിടെ മുഖത്തടിച്ചതിന്റെ പേരിലുള്ള വൈരാഗ്യം കൊണ്ട് വെടിവെച്ച് കൊല്ലുകയായിരുന്നു. സി.സി.ടി.വി. ദൃശ്യങ്ങള്‍ കേന്ദ്രീകരിച്ച് നടത്തിയ പരിശോധനയില്‍ റഷീദിനൊപ്പം തൗഫീക്ക് ഉണ്ടായിരുന്നതായി കണ്ടെത്തി. തുടർന്ന് നടത്തിയ അന്വേഷണത്തിൽ പ്രതി പിടിയിലാകുകയായിരിന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക