മഹാരാഷ്ട്ര: മഹാരാഷ്ട്രയിലെ പാല്‍ഗഡിൽ പന്ത്രണ്ടു വയസുകാരന് തുടര്‍ച്ചയായി പീഡനത്തിനിരയാക്കിയ പത്തു വയസുകാരി ഗര്‍ഭിണിയായി. പെണ്‍കുട്ടിയുടെ മാതാപിതാക്കള്‍ പരാതിയുമായി പോലീസിനെ സമീപിച്ചതിനെ തുടര്‍ന്നാണു സംഭവം പുറത്തറിഞ്ഞത്.
അയല്‍വാസിയായ പന്ത്രണ്ടു വയസുകാരന് പെണ്‍കുട്ടിയെ നാലു മാസമായി പീഡനത്തിനിരയാക്കി വരികയായിരുന്നെന്നു മാതാപിതാക്കളുടെ പരാതിയില്‍ പറയുന്നു. വയറുവേദനയെ തുടര്‍ന്ന് പെണ്‍കുട്ടിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചപ്പോഴാണ് ഗര്‍ഭിണിയാണെന്നു ഡോക്ടര്‍മാര്‍ അറിയിച്ചത്. ഇതേതുടര്‍ന്ന് പെണ്‍കുട്ടിയെ ചോദ്യം ചെയ്തപ്പോള്‍ പീഡനവിവരം വെളിപ്പെടുത്തുകയായിരുന്നു.
അന്വേഷണം പുരോഗമിക്കുകയാണെന്നും പ്രതിയായ ബാലനെ അറസ്റ്റ് ചെയ്തിട്ടില്ലെന്നും പോലീസ് അറിയിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക