അതിര്‍ത്തിയില്‍ വീണ്ടും പാക് പ്രകോപനം. പൂഞ്ച് ജില്ലയിലെ ഷാഹ്പൂര്‍, കെര്‍ണി പ്രദേശങ്ങളിലാണ് പാക് ഷെല്ലാക്രമണവും വെടിവയ്പും ഉണ്ടായത്. സൈന്യം ശക്തമായി തിരിച്ചടിച്ചു. കഴിഞ്ഞ ദിവസം ജമ്മു-കശ്മീരിലെ ത്രാലിലുണ്ടായ ഏറ്റുമുട്ടലില്‍ സുരക്ഷാ സേന രണ്ട് ഭീകരരെ വധിച്ചിരുന്നു.
പുല്‍വാമ ജില്ലയിലെ ത്രാലില്‍ വെച്ച് നടന്ന ഏറ്റുമുട്ടലിലാണ് ഭീകരരെ കൊലപ്പെടുത്തിയത്.ഏറ്റുമുട്ടല്‍ തുടരുന്ന സാഹചര്യത്തില്‍, പാക്കിസ്ഥാനില്‍ കയറി തീവ്രവാദികളെ കൊല്ലുക തന്നെ ചെയ്യുമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി പറഞ്ഞിരുന്നു. ഇന്ത്യയുടെ സൈനിക നടപടി ആവസാനിച്ചിട്ടില്ലന്നും മോദി വ്യക്തമാക്കി.
പ്രതികരിക്കാൻ ഇവിടെ എഴുതുക