അന്താരാഷ്ട്ര വനിതാ ദിനമായ ഇന്ന് ഗൂഗിള്‍ ഒരുക്കിയ ഡൂഡിള്‍ വ്യത്യസ്തമാണ്. വിവിധ ഭാഷകളില്‍ സ്ത്രീയ്ക്ക് പറയുന്ന പേരുകളാണ് ഡൂഡിളാക്കിയിരിക്കുന്നത്. ലോകത്തിലെ സ്ത്രീകളുടെ വാചകങ്ങളും ഡൂഡിളില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട് . അത്തരം 14 വാചകങ്ങളാണ് ഡൂഡിളില്‍ ഉള്ളത്.
നിങ്ങള്‍ ബലഹീനരാണെന്ന് പറയരുത് കാരണം നിങ്ങള്‍ സ്ത്രീയാണെന്ന ഇന്ത്യന്‍ ബോക്സിംഗ് താരം മേരികോമിന്റെ വാചകവും കൂട്ടത്തിലുണ്ട്. ഹിന്ദി, ഇംഗ്ലീഷ്, അറബിക്, ഫ്രഞ്ച്, ബംഗ്ല, റഷ്യന്‍, ജാപനീസ്, ജര്‍മ്മന്‍, ഇറ്റാലിയന്‍, സ്പാനിഷ്, പോര്‍ച്ചുഗീസ് ഭാഷകളിലെ വാചകങ്ങളാണ് ഡൂഡിളില്‍ ഉള്ളത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക