ഇന്നലെ മലയാള സിനിമാ പ്രേക്ഷകരെ സംബന്ധിച്ചിടത്തോളം ഇരട്ടിമധുരം നുകരാൻ സാധിച്ച ദിനമായിരുന്നു. കാരണം മറ്റൊന്നുമല്ല. മലയാളത്തിന്റെ സൂപ്പർസ്റ്റാറുകളായ മമ്മൂട്ടിയുടേയും മോഹൻലാലിന്റേയും ഏറെ പ്രേക്ഷകപ്രതീക്ഷ നൽകുന്ന ചിത്രങ്ങളുടെ ടീസർ ട്രെയ്ലർ റിലീസുകൾ ഇന്നലെയാണ് നടന്നത്.
വൈകുന്നേരത്തോട് കൂടി വൈശാഖ് സംവിധാനം ചെയ്യുന്ന മധുരരാജയുടെ ടീസർ ആണ് ആദ്യമെത്തിയത്. വർഷങ്ങൾക്ക് മുൻപ് പുറത്തിറങ്ങിയ പോക്കിരിരാജ എന്ന സൂപ്പർ ഹിറ്റ് ചിത്രത്തിന്റെ രണ്ടാം ഭാഗമാണ് മധുരരാജ. ഇത്തവണ രാജെയ്ക്കും പിള്ളേരും ട്രിപ്പിൾ സ്ട്രോങ്ങിലാണെന്നനാണ് മമ്മൂട്ടിയുടെ കഥാപാത്രം ടീസറിൽ പറയുന്നത്.
മധുരരാജയുടെ മാസ്സ് ഡയലോഗ് കേട്ടതിന്റെ ആവേശം കെട്ടടങ്ങുന്നതിന് മുൻപ് തന്നെ എത്തി അടുത്ത മാസ്സ് പ്ലസ് ക്ലാസ് ഐറ്റം. മോഹൻലാലിനെ നായകനാക്കി പൃഥ്വിരാജ് സുകുമാരൻ ആദ്യമായി സംവിധാനം ചെയ്യുന്ന ചിത്രമായ ലൂസിഫറിന്റെ ട്രെയ്ലർ രാത്രി 9 മണിയിടെയാണ് പുറത്ത് വിട്ടത്. സ്റ്റീഫൻ നെടുമ്പള്ളി എന്ന കഥാപാത്രമായി മോഹൻലാൽ എത്തുന്ന ചിത്രത്തിൽ വമ്പൻ താരനിരയാണ് ഉള്ളത്.
മാർച്ച് 28 നാണ് ലൂസിഫർ തീയേറ്ററുകളിലെത്തുക. പിന്നാലെ വിഷു റിലീസായി ഏപ്രിലിലാണ് മധുരരാജ റിലീസ് ചെയ്യുന്നത്. മണിക്കൂറുകൾക്കുള്ളിൽ തന്നെ ലക്ഷക്കണക്കിനാളുകളാണ് ടീസറും ട്രെയ്ലറും കണ്ടത്. ഏതായാലും അവധിക്കാലവും വിഷുവും ആഘോഷിക്കാൻ രണ്ട് അഡാർ ഐറ്റങ്ങൾ കിട്ടിയതിന്റെ സന്തോഷത്തിലാണ് സിനിമാ പ്രേമികൾ.
പ്രതികരിക്കാൻ ഇവിടെ എഴുതുക