കോഴിക്കോട്: വടകരയിൽ ബൈക്കിൽ ലോറിയിടിച്ച് ദമ്പതികൾ മരിച്ചു. കോഴിക്കോട്-വടകര ദേശീയപാതയിൽ കൃഷ്ണകൃപ ഓഡിറ്റോറിയത്തിനു സമീപമാണ് അപകടം നടന്നത്.
നൗഫൽ, ഭാര്യ മുബഷിറ എന്നിവരാണ് മരിച്ചത്. നൗഫൽ ഓമശ്ശേരി സ്വദേശിയും മുബഷിറ വേളം സ്വദേശിനിയുമാണ്. ഇരുവരെയും ഉടൻ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.
മുബഷിറയുടെ സഹോദരന്റെ കല്യാണ ആവശ്യത്തിനായി വടകരയിൽ നിന്നും വസ്ത്രങ്ങൾ എടുക്കാൻ വന്നതായിരുന്നു ഇവർ.
അപകടത്തെത്തുടർന്ന് നിർത്താതെ പോയ മീൻ ലോറി നാട്ടുകാർ പിന്തുടർന്ന് മൂരാട് പാലത്തിനു സമീപം വെച്ച് പിടികൂടി.
പ്രതികരിക്കാൻ ഇവിടെ എഴുതുക