വാട്സ്ആപ്പില്‍ പുതിയൊരു ഫീച്ചര്‍ കൂടി ‘ഫോര്‍വേഡിങ് ഇന്‍ഫോ’, ‘ഫ്രീക്വന്റ്ലി ഫോര്‍വേഡഡ്’ എന്നിങ്ങനെ രണ്ടു സംവിധാനങ്ങളാണ് വാട്സ്ആപ്പ് പുതിയതായി അവതരിപ്പിക്കുന്നത്.
നിങ്ങള്‍ നിങ്ങളുടെ സുഹൃത്തിനയച്ച സന്ദേശം എത്രതവണ ഫോര്‍വേഡ് ചെയ്യപ്പെട്ടു എന്ന് അറിയുന്നതിനുള്ള സൗകര്യമാണ് ‘ഫോര്‍വേഡിങ് ഇന്‍ഫോ’. മെസേജ് ഇന്‍ഫോ സെക്ഷനില്‍ നിന്നും ഈ വിവരങ്ങള്‍ പരിശോധിക്കാവുന്നതാണ്. ഇതിനായി സന്ദേശങ്ങളില്‍ ലോങ് പ്രസ് ചെയ്തതിന് ശേഷം മുകളിലായി തെളിയുന്ന ഇന്‍ഫോ ഐക്കണ്‍ തെരഞ്ഞെടുക്കുക.
ഒരു സന്ദേശം നിരവധി തവണ പങ്കുവെക്കപ്പെടുന്നു എന്ന മുന്നറിയിപ്പ് നല്‍കുന്നതാണ് ‘ഫ്രീക്വന്റ്ലി ഫോര്‍വേഡഡ്’ ലേബല്‍. ഒരാള്‍ നാല് പ്രാവശ്യത്തില്‍ കൂടുതല്‍ പങ്കുവെക്കുന്ന സന്ദേശങ്ങളുടെ മുകളിലായാണ് ‘ഫ്രീക്വന്റ്ലി ഫോര്‍വേഡഡ്’ ലേബല്‍ കാണുക. പുതിയ ഫീച്ചര്‍ പരീക്ഷണാടിസ്ഥാനത്തില്‍ കുറച്ച് പേര്‍ക്ക് ലഭ്യമായി തുടങ്ങിയെന്നാണ് വാബീറ്റാ ഇന്‍ഫോ റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. വാട്സ്ആപ്പിന്റെ 2.19.80 ആന്‍ഡ്രോയിഡ് അപ്ഡേറ്റിലാണ് ഈ ഫീച്ചര്‍ ലഭ്യമാകുക.
വ്യാജ വാര്‍ത്തകള്‍ തടയുന്നതിന്റെ ഭാഗമായാണ് വാട്സ്ആപ്പില്‍ ഫോര്‍വേഡഡ് മെസേജുകള്‍ക്ക് നേരത്തെ നിയന്ത്രണം ഏര്‍പ്പെടുത്തിയിരുന്നു. ഇതിന് പിന്നാലെയാണ് ഫോര്‍വേഡ് മെസേജില്‍ രണ്ട് പുതിയ അപ്ഡേറ്റുകള് കൂടി വാട്സ്ആപ്പ് അവതരിപ്പിക്കുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക