പാലക്കാട്: സംസ്ഥാനത്ത് താപനിലയിലെ വര്‍ധന ക്രമാതീതമായി തുടരുന്നു. പാലക്കാട് ഇന്ന് രാവിലെ രേഖപ്പെടുത്തിയ താപനില 41 ഡിഗ്രീ സെല്‍ഷ്യസാണെന്ന് കാലാവസ്ഥാ നിരീക്ഷണകേന്ദ്രം അറിയിച്ചു. മാര്‍ച്ച് മാസം ഇക്കുറി രണ്ടാം തവണയാണ് 41 ഡിഗ്രി എത്തിയത്.
ഇന്ന് മൂന്ന് പേര്‍ക്ക് കൂടി സൂര്യാഘാതമേറ്റു. ഷൊര്‍ണ്ണൂര്‍, നന്ദിയോട്, കണ്ണാടി എന്നീ സ്ഥലങ്ങളിലുള്ളവർക്കാണ് സൂര്യാഘാതമേറ്റത്.
ഈ മാസം 15ന് പാലക്കാട് ജില്ലയില്‍ പകല്‍ചൂട് 41 ഡിഗ്രി രേഖപ്പെടുത്തിയിരുന്നു. ഇതിന് മുമ്പ് 2016 ഏപ്രില്‍ 19ന് മലമ്പുഴയിലാണ് 41.1 ഡിഗ്രി സെല്‍ഷ്യസ് ചൂട് രേഖപ്പെടുത്തിയത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക