കൊച്ചി: നടിയെ ആക്രമിച്ച കേസില്‍ സിബിഐ അന്വേഷണം വേണമെന്ന ആവശ്യവുമായി നടന് ദിലീപ് വീണ്ടും കോടതിയില്‍. ഇതു സംബന്ധിച്ച് വീണ്ടും ഹൈക്കോടതിയില്‍ ദിലീപ് ഹര്‍ജി നല്കി. തനിക്കെതിരെ കള്ളത്തെളിവുകളുണ്ടാക്കുകയായിരുന്നു എന്നാരോപിച്ചാണ് ഡിവിഷന് ബെഞ്ചില്‍ ഹര്‍ജി നല്‍കിയിരിക്കുന്നത്. മുന്‍പ് സമര്‍പ്പിച്ച സമാനമായ ഹര്‍ജി ഹൈക്കോടതി തള്ളിയിരുന്നു. തുടര്‍ന്നാണ് ഹര്‍ജിയുമായി വീണ്ടും ദിലീപ് ഡിവിഷന് ബെഞ്ചിനെ സമീപിച്ചത്.
കേസിലെ നിര്‍ണായക തെളിവായ ആക്രമണ ദൃശ്യം അടങ്ങിയ മെമ്മറി കാര്‍ഡിന്റെ പകര്‍പ്പാവശ്യപ്പെട്ട് ദിലീപ് വിവിധ കോടതികളെ സമീപിച്ചിരുന്നു. എന്നാല്‍ സുപ്രീംകോടതി ഉള്‍പ്പെടെ ദിലീപിന്റെ ആവശ്യം തള്ളികളയുകയായിരുന്നു. കേസ് സിബിഐ പോലുള്ള ഏജന്‍സികള്‍ അന്വേഷിക്കണമെന്നാണ് ദിലീപിന്റെ ആവശ്യം. ഹര്‍ജിയില്‍ വിധി വരുന്നതുവരെ വിചാരണ നിര്‍ത്തിവയ്ക്കണമെന്നും ആവശ്യപ്പെട്ടിട്ടുണ്ട്.
കേസിലെ വിചാരണ വൈകിപ്പിക്കുന്നതിനായി ദിലീപ് ബോധപൂര്‍വ്വം ശ്രമിക്കുകയാണെന്നും സിബിഐ അന്വേഷണം ആവശ്യപ്പെട്ട് കോടതികളില്‍ ഹര്‍ജികള്‍ സമര്‍പ്പിക്കുന്നത് ഇതിനുവേണ്ടിയാണെന്നുമായിരുന്നു പ്രോസിക്യൂഷന്റെ വാദം.
പ്രതികരിക്കാൻ ഇവിടെ എഴുതുക