ബോളിവുഡ് താരം ഊർമിള മണ്ടോദ്കര്‍ മുംബൈ നോർത്തിൽ കോൺഗ്രസ് സ്ഥാനാർത്ഥിയായി മത്സരിക്കും. ബിജെപിക്ക് ശക്തമായ ഭൂരിപക്ഷമുള്ള മണ്ഡലമാണ് മുംബൈ നോർത്ത്. 2004ല്‍ നടന്ന ലോക്സഭാ 2004 ലെ തിരഞ്ഞെടുപ്പില്‍ പ്രമുഖ ബോളിവുഡ് നടന് ഗോവിന്ദയായിരുന്നു ഈ മണ്ഡലത്തിലെ കോണ്‍ഗ്രസ് സ്ഥാനാര്‍ഥി. അദ്ദേഹം വിജയിക്കുകയും ചെയ്തിരുന്നു. എന്നാൽ കഴിഞ്ഞ ലോക്സഭാ തിരഞ്ഞെടുപ്പില്‍ ബിജെപിയിലെ ഗോപാല്‍ ഷെട്ടി 4,46,000 വോട്ടിനാണു കോണ്‍ഗ്രസിലെ സഞ്ജയ് നിരുപത്തെ പരാജയപ്പെടുത്തിയത്. ഇത്തവണ ഈ മണ്ഡലത്തില്‍ ഊര്‍മിളയെ രംഗത്തിറക്കി മുന്നേറാനാണ് കോണ്‍ഗ്രസ് ശ്രമിക്കുന്നത്.
കഴിഞ്ഞ ബുധനാഴ്ചയാണ് ഊര്‍മിള കോണ്‍ഗ്രസില്‍ ചേര്‍ന്നത്. ഏപ്രിൽ 29 നാണ് മുംബൈയിൽ തിരഞ്ഞെടുപ്പ് നടക്കുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക