സ്ഥിരമായി പുകവലിക്കാറുണ്ടോ..? പുകവലി മൂലം പിടിപെടുന്ന അസുഖങ്ങളെ പറ്റി ഏറെകുറെ നാം ബോധവാന്മാരാണ്. ക്യാന്‍സര്‍, ഹൃദയസംബന്ധമായ അസുഖങ്ങള്‍, പ്രമേഹം, കാഴ്ചക്കുറവ് അങ്ങനെ ഒരു നീണ്ടനിരയുള്ള അസുഖങ്ങളെ നമുക്കറിയാം. ഇവ പുകവലി നമുക്ക് സമ്മാനിക്കുന്നതാണെന്നും അറിയാം. സ്ഥിരമായി പുകവലിക്കുന്നവരില്‍ ഒരുപിടി അസുഖങ്ങള്‍ക്കുള്ള സാധ്യതകള്‍ എപ്പോഴും ഉണ്ടായിരിക്കുമെന്ന് ആരോഗ്യ വിദഗ്ദര്‍ വളരെ മുന്‍പ് തന്നെ ചൂണ്ടിക്കാണിച്ചിട്ടുള്ളതുമാണ്.
ഇവക്കൊപ്പം തന്നെ നമ്മള് പറഞ്ഞുകേട്ട മറ്റൊരസുഖമാണ് മറവിരോഗം. പുകവലിക്കുന്നവരിലെ വലിയൊരു ശതമാനം ആളുകളിലും മറവിരോഗത്തിനുള്ള സാധ്യത വലിയ രീതിയിലുണ്ടെന്ന തരത്തില്‍ ഏറെ പഠനങ്ങള്‍ പുറത്തുവന്നിട്ടുണ്ട്. എന്നാല്‍ ആ പഠനങ്ങളെയെല്ലാം നിരാകരിക്കുകയാണ് പുതിയ റിപ്പോര്‍ട്ട്.
പുകവലിക്കുന്നു എന്ന കാരണം കൊണ്ട് മറവിരോഗം ഉണ്ടാകില്ല എന്നാണ് പുതിയ പഠനത്തിലൂടെ വെളിപ്പെടുത്തുന്നത്. കെന്റക്കി യൂണിവേഴ്സിറ്റിയില്‍ നിന്നുള്ള ചില ഗവേഷകസംഘമാണ് പഠനത്തിനു പിന്നില്‍. ജേര്‍ണല്‍ ഓഫ് അല്‍ഷിമേഴ്സ് എന്ന പ്രസിദ്ധീകരണത്തിലാണ് പഠനത്തിന്റെ വിശദാംശങ്ങള്‍ നല്‍കിയിരിക്കുന്നത്.
പുകവലിക്കുന്നതിനാല്‍ വിവിധ അസുഖങ്ങള്‍ പിടിപെടാനും മറ്റുള്ളവരെ അപേക്ഷിച്ച് നേരത്തെ മരണം സംഭവിക്കാനുമുള്ള സാധ്യത കൂടുതലാണെങ്കിലും ഡിമെന്‍ഷ്യ(മറവിരോഗം) ഉണ്ടാകാനുള്ള സാധ്യതയില്ലെന്നാണ് ഇവര്‍ വെളിപ്പെടുത്തുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക