ബിജെപി അധ്യക്ഷന്‍ അമിത് ഷാ ഗാന്ധിനഗര്‍ മണ്ഡലത്തില്‍ നാമനിര്‍ദേശ പത്രിക സമര്‍പ്പിച്ചു. അമിത് ഷായോടൊപ്പം കേന്ദ്രമന്ത്രിമാരായ രാജ്നാഥ് സിംഗ്, അരുണ്‍ ജെയ്റ്റ്ലി, ശിവസേനാ നേതാക്കളായ ഉദ്ധവ് താക്കറെ എന്നിവരും എത്തിയിരുന്നു. വലിയ പ്രകടനവുമായെത്തിയാണ് അമിത് ഷായുടെ പത്രിക സമര്‍പ്പണം.
കേന്ദ്രമന്ത്രിമാരും നിരവധി എന്‍ഡിഎ നേതാക്കളും പങ്കെടുത്ത പൊതുപരിപാടിയും ഉണ്ടായിരുന്നു. എല്‍.കെ അദ്വാനിയുടേയും, വാജ്പേയിയുടേയും സാന്നിധ്യം കൊണ്ട് അനുഗ്രഹീതമായ മണ്ണാണ് ഗാന്ധിനഗറെന്ന് അമിത് ഷാ പറഞ്ഞു. അദ്വാനിയുടെ പാരമ്പര്യം താന്‍ തുടര്‍ന്നു കൊണ്ടുപോകുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
ബിജെപി തന്നെ അധികാരത്തിലെത്തുമെന്ന് ഉറച്ചു വിശ്വസിക്കുന്നു. ഈ തെരഞ്ഞെടുപ്പിലെ മത്സരം തന്നെ ആര് അധികാരത്തിലെത്തും എന്നതിനെ ചൊല്ലിയാണ്. ഇന്ത്യന്‍ ജനതയിലാകമാനം അതിന് ഒരുത്തരമേയുള്ളു. മോദി, മാദി, മോദി. അമിത് ഷാ വ്യക്തമാക്കി.
പ്രതികരിക്കാൻ ഇവിടെ എഴുതുക