ന്യൂഡല്‍ഹി: വയനാട്ടിലും വടകരയിലും ഇനിയും സ്ഥാനാര്‍ഥികളെ പ്രഖ്യാപിക്കാതെ കോണ്‍ഗ്രസ്. പതിനെട്ടാം പട്ടിക പുറത്തിറക്കിയിട്ടും ഇപ്പോഴും ഇരു മണ്ഡലങ്ങളിലേയും സ്ഥാനാര്‍ഥികളെ പ്രഖ്യാപിച്ചിട്ടില്ല. താന്‍ തെക്കേ ഇന്ത്യയില്‍ മത്സരിക്കണമെന്ന ആവശ്യമ ന്യായമാണെന്ന് കഴിഞ്ഞ ദിവസം രാഹുല്പറഞ്ഞിരുന്നു. എന്നാല്‍ എവിടെ സ്ഥാനാര്ഥിയാകണമെന്നതിനെ പറ്റി തീരുമാനമെടുത്തിട്ടില്ലെന്ന് രാഹുല്‍ വ്യക്തമാക്കി.
രാഹുലിന്റെ തെക്കേ ഇന്ത്യയിലെ സ്ഥാനാര്‍ഥിത്വത്തെപറ്റി അനൗപചാരിക ചര്‍ച്ചകളിലായിരിക്കും തീരുമാനമെടുക്കുക എന്നാണ് സൂചന. അതേസമയം, വയനാടിനൊപ്പം തന്നെ കര്‍ണാടകയിലെ ബിദാറും പരിഗണിക്കുന്നതായി ഹൈക്കമാന്റ് വൃത്തങ്ങള്‍ വിശദമാക്കിയിട്ടുണ്ട്.
തെക്കേ ഇന്ത്യയില്‍ ബിജെപി ധ്രുവീകരണത്തിന് ശ്രമിക്കുന്ന സാഹചര്യമാണുള്ളതെന്നാണ് വിലയിരുത്തല്‍. അമേഠിയില്‍ മത്സരിക്കുമെന്നും യുപിയില്‍ നിന്നുള്ള പാര്‍ലമെന്റ് അംഗമാകുമെന്നതില് സംശയമില്ലെന്നും രാഹുല്‍ മുന്‍പുതന്നെ അറിയിച്ചിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക