വേനൽക്കാലത്ത് കുടിവെള്ളക്ഷാമം ഉണ്ടാകാതിരിക്കാൻ പ്രതിദിനം 100 ലക്ഷം ലിറ്റർ വെള്ളം അധികം ഉത്പാദിപ്പിച്ച് കേരളം വാട്ടർ അതോറിറ്റി. ഇതോടു കൂടി വാട്ടർ അതോറിറ്റിയുടെ അരുവിക്കരയിൽ നിന്നുള്ള പ്രതിദിന ശുദ്ധജല വിതരണം 280 ദശലക്ഷം ലിറ്ററായി.
15 ദിവസങ്ങൾ കൊണ്ടാണ് അരുവിക്കരയിൽ അധികജലം എത്തിക്കാനുള്ള സംവിധാനം ഒരുക്കിയത്. 2017 ലെ വരൾച്ചാ സമയത്ത് കാപ്പുകാട് നിന്ന് അരുവിക്കരയിലേക്ക് വെള്ളമെത്തിക്കാൻ ഉപയോഗിച്ച കൂറ്റൻ പമ്പ് അരുവിക്കരയിലെത്തിച്ച് കരമനയാറ്റിൽ നിന്നും 8674 എം എൽ ഡി ജലശുദ്ധീകരണ ശാലകളിലേക്ക് ജലമെടുക്കുന്ന സ്ഥലത്ത് സ്ഥാപിക്കുകയായിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക