പ്രണയാഭ്യർത്ഥന നിരസിച്ചതിന് യുവാവ് പെൺകുട്ടിയെ പെട്രോളൊഴിച്ച് തീകൊളുത്തി കൊന്നു. ഷിയാരം സ്വദേശിനിയായ ബിടെക് വിദ്യാർത്ഥിനി നീതു (22) ആണ് കൊല്ലപ്പെട്ടത്. പെൺകുട്ടിയുടെ സുഹൃത്ത് വടക്കേക്കാട് സ്വദേശി നിതീഷിനെ പോലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്.
ഇന്ന് രാവിലെ ഏഴുമണിയോടെ പെൺകുട്ടിയുടെ വീട്ടിലെത്തിയാണ് കൃത്യം നിർവ്വഹിച്ചത്. വീട്ടിലേക് കയറി വന്ന പ്രതി പെൺകുട്ടിയുമായി അൽപനേരം സംസാരിക്കുകയും തുടർന്ന് വാക്കുതർക്കമുണ്ടായതോടെ പ്രകോപിതനായ നിതീഷ് പെൺകുട്ടിയുടെ ദേഹത്ത് പെട്രോൾ ഒഴിച്ച് തീ കൊളുത്തുകയുമായിരുന്നുവെന്ന് വീട്ടുകാർ പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക