സംസ്ഥാനത്ത് ശക്തമായ വേനൽച്ചൂടിൽ ചുട്ടുപൊള്ളുന്ന ഈ സമയത്ത് വിചാരണവേളകളിൽ അഭിഭാഷകർ കറുത്ത ഗൗൺ ധരിക്കേണ്ടെന്ന് ഹൈക്കോടതി ഉത്തരവ്. വിചാരണക്കോടതികൾക്ക് മാത്രമാണ് ഈ ഉത്തരവ് ബാധകം. ഹൈക്കോടതിയിലെത്തുമ്പോൾ ഗൗൺ ധരിച്ചിരിക്കണം. അസഹ്യമായ ചൂടിൽ കറുത്ത ഗൗൺ ധരിച്ച് കോടതിമുറികളിൽ നിൽക്കുന്നത് ഏറെ അസ്വസ്ഥത ഉണ്ടാക്കുന്നു എന്ന് ചൂണ്ടിക്കാട്ടി അഭിഭാഷകൻ ജെ എം ദീപക് നൽകിയ ഹർജ്ജിയിന്മേലാണ് വിധി.
അഭിഭാഷക യൂണിഫോമിന്റെ മറ്റു വസ്തുവകകള്‍ ധരിക്കണമെന്നും കോടതി ഉത്തരവിലുണ്ട്. ജസ്റ്റിസ് ഷാജി പി.ചാലിയുടേതാണ് ഉത്തരവ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക