ജയിംസ് ബോണ്ട് നായിക നഡ്ജ റെജിന്‍ അന്തരിച്ചു.87 വയസായിരുന്നു. സെര്‍ബിയന്‍ നടിയായ നഡ്ജ വാര്‍ദ്ധക്യകാല അസുഖങ്ങളെ തുടര്‍ന്നാണ് മരണപ്പെട്ടത്. രണ്ടു ബോണ്ട് ചിത്രങ്ങളിലെ അഭിനേതാവിന്റെ മരണം 007 ഔദ്യോഗിക ട്വിറ്റർ അക്കൗണ്ടിലാണ് അറിയിച്ചത്.1963-ല്‍ ഫ്രം റഷ്യ വിത്ത് ലൗ എന്ന ചിത്രത്തില്‍ നഡ്ജ എംഐ6 സ്റ്റേഷന് ബോസിന്റെ വേഷത്തില്‍ അഭിനയിച്ചു. ഒരു വര്‍ഷത്തിനുശേഷം പുറത്തിറങ്ങിയ ഗോള്‍ഡ് ഫിംഗറില്‍ സീന്‍ കോണറിക്കൊപ്പവും അവര്‍ വേഷമിട്ടു.സെർബിയയിലെ ബെൽഗ്രേഡിൽ ജനിച്ച നഡ്ജ, ജർമനിയിൽ അഭിനയ കരിയർ ആരംഭിച്ചശേഷം 1950-ൽ ബ്രിട്ടനിലേക്കു കുടിയേറുകയായിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക