സ്ട്രോബെറി ഇഷ്ടമില്ലാത്തവരുണ്ടോ? ഉണ്ടാവില്ലെന്ന് നിസ്സംശയം പറയാം. എന്നാല്‍ ഇനി സ്ട്രോബെറി നമുക്ക് വീട്ടില്‍ വളര്‍ത്തിയാലോ..
നന്നായി മൂത്ത സ്ട്രോബെറിയെടുത്ത് വിത്തുകള്‍ പുറത്തെടുക്കുക. സ്ട്രോബെറിയുടെ പുറത്ത് മൃദുവായി ഉരസുമ്പോള്‍ തന്നെ വിത്തുകള്‍ താഴെ വീഴും. ഒരു ഗ്രോബാഗെടുത്ത് ചകിരിചോറും ജൈവരീതിയില്‍ നിര്‍മ്മിച്ച കമ്പോസ്റ്റും യോജിപ്പിക്കുക. ഇതിലേക്ക് വിത്തുകള്‍ പാകുക. പിന്നീട് പോട്ടിങ്ങ് മിശ്രിതം കൊണ്ട് ചെറിയ രീതിയില്‍ മൂടുക. സൂര്യപ്രകാശം വിത്തുകളില്‍ പതിക്കുന്ന രീതിയില്‍ മാത്രമേ മൂടിവക്കാവു.
ചെറുതായി നനച്ചു കൊടുക്കണം. 15-16 ദിവസത്തിനുള്ളില്‍ വിത്തുകള്‍ മുളയ്ക്കാന്‍ തുടങ്ങും. ഏകദേശം 35 ദിവസങ്ങളാകുമ്പോള്‍ ചെറിയ ഇലകള്‍ വരാന്‍ തുടങ്ങും. അപ്പോള്‍ ചട്ടിയിലേക്ക് മാറ്റി നടാം. ചെടിയുടെ ചുവട്ടില്‍ ഉണങ്ങിയ കരിയിലകള്‍ ഇട്ടാല്‍ ഈര്‍പ്പം നിലനിര്‍ത്താം. ചട്ടിയിലേക്ക് മാറ്റി കഴിഞ്ഞാല്‍ 18 മുതല്‍ 22 ദിവസം വരെയെങ്കിലും ജൈവവളം ചേര്‍ത്തു കൊടുക്കണം. 32 ദിവസമാകുമ്പോഴേക്കും ചെടികള്‍ പൂവിട്ട് കായ്കള്‍ ഉണ്ടാകാന്‍ തുടങ്ങും. 42 ദിവസങ്ങള്‍ കൊണ്ട് പഴുത്ത് വിളവെടുക്കാം.
പ്രതികരിക്കാൻ ഇവിടെ എഴുതുക